ഇരിങ്ങാലക്കുട കത്തീഡ്രൽ കെ.സി.വൈ.എം പുതിയ ഭരണസമിതി സ്ഥാനമേറ്റു

ഇരിങ്ങാലക്കുട : കത്തീഡ്രൽ കെ.സി.വൈ.എം 2026-27 കാലഘട്ടത്തിലേക്കുള്ള പുതിയ ഭരണസമിതി സ്ഥാനമേറ്റു. കത്തീഡ്രൽ വികാരി ഫാ. ഡോ. ലാസർ കുറ്റിക്കാടൻ പുതിയ പ്രസിഡന്റ് ഡിജോ പി. ഡി.യ്ക്ക് ബൈബിളും പതാകയും കൈമാറി സ്ഥാനാരോഹണ ചടങ്ങ് നിർവഹിച്ചു.



തുടർന്ന് നടന്ന സമ്മേളനത്തിൽ മുൻ പ്രസിഡന്റ് ഗോഡ്സൺ റോയ് സ്വാഗതം ആശംസിച്ചു. വർക്കിംഗ് ഡയറക്ടർ ഫാ. ക്രിസ്റ്റോൺ കൈനാടത്തുപറമ്പിലിന്റെ നേതൃത്വത്തിൽ സ്ഥാനകൈമാറ്റവും സത്യപ്രതിജ്ഞയും നടന്നു. തുടർന്ന് ഫാ. ക്രിസ്റ്റോൺ കൈനാടത്തുപറമ്പിൽ അധ്യക്ഷത വഹിച്ചു. അനിമേറ്റർ ജോസ് മാമ്പിള്ളി ആശംസകൾ അർപ്പിച്ച് സംസാരിച്ചു.



പുതിയ ഭാരവാഹികളായി വർക്കിംഗ് ഡയറക്ടർ ഫാ. ക്രിസ്റ്റോൺ കൈനാടത്തുപറമ്പിൽ, പ്രസിഡന്റ് ഡിജോ പി. ഡി. സെക്രട്ടറി ആന്റണി എം. വി. ട്രഷറർ യേശുദാസ് ജെ. മാമ്പിള്ളി, വൈസ് പ്രസിഡന്റുമാർ അനഹ ജാക്സൺ ചെറുപുന്നം, ജോഷ്ലിൻ ജോസ്, ജോയിന്റ് സെക്രട്ടറി അനറ്റ് മരിയ പടയാട്ടിൽ, അനിമേറ്റർ ജോസ് മാമ്പിള്ളി, രൂപത കൗൺസിലർമാർ ഗിഫ്റ്റ്സൺ ബിജു അക്കരക്കാരൻ, ഏയ്ഞ്ചൽ ജോഷി, മീഡിയ ടീം അഷ്വെൽ സൈമൺ, റോണിറ്റോ പി. ടി., റയാൻ ജോൺ മാജോ.



കണ്ടന്റ് ക്രിയേറ്റർ – സയനോര പി. പി. വനിതാ വിഭാഗം കോർഡിനേറ്റർ അനി ആൽബർട്ട്. എക്സിക്യൂട്ടീവ് അംഗങ്ങൾ ജോയെറ്റ് പി. പി., ഗോഡ്സൺ റോയ്, അൽജോ ടോണി, ആൽഡ്രിൻ റിജു, ഹന്ന മരിയ സണ്ണി, വിമൽ കെ. ഡബ്ല്യു എന്നിവർ സത്യപ്രതിജ്ഞ ചെയ്ത് ചുമതലകൾ ഏറ്റെടുത്തു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page