ഇരിങ്ങാലക്കുട : കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ഇരിഞ്ഞാലക്കുട യൂണിറ്റിന്റെ 45 ആം വാർഷികപൊതുയോഗം വ്യാപാരഭവൻ ഓഡിറ്റോറിയത്തിൽ ജില്ലാ ജനറൽ സെക്രട്ടറി എൻ. ആർ വിനോദ്കുമാർ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഷാജു പാറേക്കാടൻ അധ്യക്ഷത വഹിച്ച പൊതുയോഗത്തിൽ ജില്ലാ ട്രഷറർ ജോയ് മൂത്തേടൻ മുഖ്യതിഥിയായിരുന്നു.
ജനറൽ സെക്രട്ടറി എബിൻ വെള്ളാനിക്കാരൻ വാർഷിക റിപ്പോർട്ടും, ട്രഷറർ വി. കെ. അനിൽകുമാർ വരവുചെലവ് കണക്കുകളും അവതരിപ്പിച്ചു. വനിതാവിങ് നിയോജകമണ്ഡലം ചെയർപേഴ്സൺ സുനിത ഹരിദാസ്, യൂത്ത് വിംഗ് നിയോജകമണ്ഡലം ചെയർമാൻ ജോമോൻ പേങ്ങിപ്പറമ്പിൽ, വനിതാവിങ് യൂണിറ്റ് പ്രസിഡന്റ് ബേബി ജോസ്, യൂത്ത് വിംഗ് പ്രസിഡന്റ് ലിഷോൺ ജോസ് എന്നിവർ ആശംസകൾ അർപ്പിച്ചു. മണിമേനോൻ, പി. വി. നോബിൾ, ഷൈജോ ജോസ്, ഡീൻ ഷഹീദ്, കെ. ആർ. ബൈജു എന്നിവർ പ്രസംഗിച്ചു. ടി. വി. ആന്റോ നന്ദിപ്രകടനം നടത്തി.
യോഗത്തിൽ 2026-28 വർഷത്തേക്കുള്ള ഭരണ സമിതി അംഗങ്ങളായി പ്രസിഡന്റ് ഷാജു പാറേക്കാടൻ, ജനറൽ സെക്രട്ടറി ഷൈജോ ജോസ് ഇഞ്ചോടിക്കാരൻ, ട്രഷറർ വി. കെ. അനിൽകുമാർ, വൈസ് പ്രസിഡന്റ്മാർ ടി. വി ആന്റോ, പി. വി നോബിൾ, ജോയിന്റ് സെക്രട്ടറിമാർ മണി മേനോൻ, ഡീൻ ഷഹീദ്, ലിഷോൺ ജോസ് എന്നിവരും, യൂത്ത് വിംഗ് പ്രസിഡന്റ് ആയി ഡയസ് കാരാത്ര, വനിതാ വിംഗ് പ്രസിഡന്റ് ജോഫി ബിജു എന്നിവരെയും തെരഞ്ഞെടുത്തു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive




