അമ്മന്നൂർ ഗുരുകുലത്തിലെ ദശരൂപകമഹോത്സവത്തിൽ വിത്യസ്ത വേഷങ്ങളോടെ സമുദ്രമഥനം കൂടിയാട്ടം

ഇരിങ്ങാലക്കുട : ഗുരുസ്മരണദശരൂപകോത്സവത്തിൻ്റെ അഞ്ചാംദിവസം ദശരൂപകത്തിലെ സമവകാരം ഗണത്തിൽപ്പെടുന്ന സമുദ്രമഥനം കൂടിയാട്ടം അരങ്ങേറി. ബ്രഹ്മാവ് വിഷ്ണു, അനന്തൻ തുടങ്ങി പല പുതിയ വേഷങ്ങളും കൂടിയാട്ട അരങ്ങിൽ ആവിഷ്കരിച്ചു കൊണ്ടായിരുന്നു ഡോ. അമ്മന്നൂർ രജനീഷ് ചാക്യാർ സംവിധാനം ചെയ്ത സമുദ്രമഥനത്തിൻ്റെ ആദ്യ അവതരണം.



പതിവിൽ നിന്നും വിത്യസ്തമായ പ്രമേയത്തോടെ അരങ്ങേറിയ കൂടിയാട്ടത്തിൽ വിഷ്‌ണുവായിട്ട് ഡോ. അമ്മന്നൂർ രാജനീഷ് ചാക്യാർ ബ്രഹ്മാവായിട്ട് ഗുരുകുലം കൃഷ്ണദേവ് ശിവനായിട്ട് അമ്മന്നൂർ മാധവ് ചാക്യാർ അനന്തനായിട്ട് നേപത്ഥ്യ യദുകൃഷ്ണൻ ലക്ഷ്മിയായിട്ട് ഡോ. ഭദ്ര പി കെ. എം എന്നിവർ രംഗത്തെത്തി. സമുദ്രമഥനത്തിന് മുൻപ് ഡോ. പാഴൂർ ദാമോദരൻ സമവകാര ചിന്തകൾ എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി .



ആറാം ദിവസമായ തിങ്കളാഴ്ച രാമപാണിവാദൻ്റെ ചന്ദ്രികാ വീഥി അരങ്ങേറും സൂരജ് നമ്പ്യാർ സംവിധാനം ചെയ്ത ചന്ദ്രികവീഥി കൂടിയാട്ടത്തിൽ ചന്ദ്രസേനനായി സൂരജ് നമ്പ്യാർ രംഗത്തെത്തും കൂടിയാട്ടത്തിന് മുൻപ് ഡോ. മൂർക്കനാട് ദിനേശ് വാര്യർ ദശരൂപകത്തിലെ വീഥി- ഗ്രന്ഥ സാഹിത്യവും അരങ്ങു സങ്കേതങ്ങളും എന്ന വിഷയത്തിൽ പ്രഭാഷണം നടത്തും.




സമുദ്രമഥനം കൂടിയാട്ടത്തിൽ മിഴാവ് കലാമണ്ഡലം രാജീവ്, കലാമണ്ഡലം ഹരിഹരൻ , കലാമണ്ഡലം രവികുമാർ, നേപത്ഥ്യ ജിനേഷ് കലാമണ്ഡലം വിജയ്, കലാമണ്ഡലം രാഹുൽ ടി.എസ്. ഇടക്കയിൽ കലാനിലയം ഉണ്ണികൃഷ്ണൻ, മൂർക്കനാട് ദിനേശ് വാര്യർ താളം സരിതകൃഷ്ണകുമാർ, ആതിരഹരിഹരൻ , ഗുരുകുലം അക്ഷര , ഗുരുകുലം അതുല്യ , ഗുരുകുലം ഗോപിക, ചമയം കലാനിലയം ഹരിദാസ് കലാനിലയം സുന്ദരൻ എന്നിവർ പങ്കെടുത്തു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page