ഇരിങ്ങാലക്കുട : പുതു സ്വപ്നങ്ങൾ നെയ്തു കൊണ്ട് എസ് എൻ ഹയർസെക്കൻഡറി സ്കൂളിൽ പ്ലസ് വൺ വിദ്യാർഥികളുടെ പ്രവേശനോത്സവം സംഘടിപ്പിച്ചു. വാർഡ് കൗൺസിലറായ സുരഭി വിനോദ് ഉദ്ഘാടനം നിർവഹിച്ച. ചടങ്ങിന് എസ്.എൻ സ്കൂൾ കറസ്പോണ്ടൻ്റ് മാനേജർ പി കെ ഭരതൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. മുൻ സംസ്ഥാന യുവജനോത്സവ പ്രതിഭയും പൂർവ്വ വിദ്യാർത്ഥിയുമായ അനിരുദ്ധ് കെ ചടങ്ങിൽ മുഖ്യാത്ഥിതിയായിരുന്നു.
പി.ടി എ പ്രസിഡൻ്റ് കുമാരൻ എ.സി , എസ് എൻ എൽ പി സ്കൂൾ ഹെഡ്മിസ്ട്രസ് ഗോൾഡ എൻ ബി എന്നിവർ ചടങ്ങിന് ആശംസകൾ അർപ്പിച്ചു. സ്റ്റാഫ് സെക്രട്ടറി സിന്ധു എം ചന്ദ്രൻ നന്ദി പറഞ്ഞു. തുടർന്ന് വിദ്യാർത്ഥികളുടെ വിവിധതരത്തിലുള്ള കലാപരിപാടികളും സംഘടിപ്പിച്ചു.
മക്കളെ അറിയാൻ എന്ന വിഷയത്തിൽ സൗഹൃദ കോഡിനേറ്റർ നീലിന പി , രാഖി രാമചന്ദ്രൻ, എന്നീ അധ്യാപകരും വിദ്യാർത്ഥികളുടെ കരിയർ തെരഞ്ഞെടുക്കുന്നതിൽ രക്ഷിതാക്കൾക്കുള്ള പങ്ക് എന്ന വിഷയത്തിൽ സുജയ ടീച്ചറും സംസാരിച്ചു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive



