ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ഗവ. മോഡൽ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ
നവാഗതരായ പ്ലസ് വൺ കുട്ടികളെ സ്വീകരിക്കുന്ന പ്രവേശനോത്സവവും പ്ലസ് ടു പൊതു പരീക്ഷയിൽ ഉയർന്ന വിജയം നേടിയ വിദ്യാർഥികളെ ആദരിക്കുന്ന വിജയോത്സവവും സംഘടിപ്പിച്ചു. നഗരസഭാ വൈസ് ചെയർപേഴ്സൺ ചിന്താധർമ്മരാജൻ ഉദ്ഘാടനം നിർവഹിച്ചു. ഇരിങ്ങാലക്കുട നഗരസഭാ ടൌൺ ഹാളിൽ നടന്ന ചടങ്ങിൽ പ്രിൻസിപ്പാൾ ബിന്ദു പി ജോൺ അധ്യക്ഷയായിരുന്നു.
സമ്മാനവിതരണം നഗരസഭാ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പ്രവീൺസ് ഞാറ്റുവെട്ടി നിർവഹിച്ചു . ഉയർന്ന മാർക്ക് നേടിയ ശിവനന്ദയ്ക്ക് ആന്റോ അടയ്ക്കാപറമ്പിൽ , ഭാര്യയുടെ സ്മരണയ്ക്കായി ഏർപ്പെടുത്തിയ പ്രത്യേക അവാർഡ് നൽകി. രക്ഷാകർത്താക്കൾക്കായി “ഗുഡ് പാരന്റിങ് “എന്ന വിഷയത്തിലെ ബോധവൽക്കരണ ക്ലാസ് സ്കൂൾ കൗൺസിൽ ചിത്തിര നൽകി . തൊഴിൽ സാധ്യതകളെക്കുറിച്ച് സരിത സി .കെ യും സ്കോളർഷിപ്പുകളെ സീമ എ .എംഉം സംസാരിച്ചു .
യോഗത്തിന് ഡോ. സ്മിത സ്വാഗതവും സ്റ്റാഫ് സെക്രട്ടറി സൗമ്യ എം . മുക്കുള്ളത്ത് നന്ദിയും അർപ്പിച്ചു. പൂർവ്വ വിദ്യാർത്ഥികൾ , അധ്യാപക – അനധ്യാപകർ , രക്ഷാകർത്താക്കൾ പി ടി എ അംഗങ്ങൾ എന്നിവർ യോഗത്തിൽ സംബന്ധിച്ചു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive



