ലഹരിക്കെതിരെ ബോധവൽക്കരണവുമായി കാറളം വിഎച്ച്എസ്എസ് എൻഎസ്എസ് യൂണിറ്റ് ആലും പറമ്പിൽ ഫ്ലാഷ് മോബ് സംഘടിപ്പിച്ചു

കാറളം : വർധിച്ചുവരുന്ന ലഹരി ഉപയോഗത്തിനെതിരെ സമൂഹത്തിൽ ബോധവൽക്കരണം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ കാറളം വിഎച്ച്എസ്എസ് വിഎച്ച്എസ്ഇ വിഭാഗം എൻഎസ്എസ് യൂണിറ്റ് ഫ്ലാഷ് മോബ് സംഘടിപ്പിച്ചു. കാറളം ആലും പറമ്പ് സെന്ററിൽ വെച്ചാണ് എൻഎസ്എസ് വളണ്ടിയേഴ്സ് പൊതുജനങ്ങൾക്കായി ഈ ബോധവൽക്കരണ പരിപാടി അവതരിപ്പിച്ചത്.



യുവതലമുറയെ ലഹരിയുടെ വിപത്തുകളിൽ നിന്ന് പിന്തിരിപ്പിക്കാനും ആരോഗ്യകരമായ ഒരു സൃഷ്ടിക്ക് പ്രേരിപ്പിക്കാനും ലക്ഷ്യമിട്ടായിരുന്നു ഫ്ലാഷ് മോബ്. താള ബോധത്തോടെയും ഊർജ്ജസ്വലതയോടെയും എൻഎസ്എസ് വളണ്ടിയേഴ്സ് അവതരിപ്പിച്ച നൃത്തച്ചുവടുകൾ ആലുംപറമ്പ് സെൻററിൽ എത്തിയ നൂറുകണക്കിനാളുകളുടെ ശ്രദ്ധ പിടിച്ചു പറ്റി.



ലഹരി വിരുദ്ധ സന്ദേശങ്ങൾ അടങ്ങിയ പ്ലക്കാർഡുകളും പരിപാടിയുടെ ഭാഗമായി വിദ്യാർത്ഥികൾ പ്രദർശിപ്പിച്ചു. NSS പ്രോഗ്രാം ഓഫീസർ ശ്രീമതി സി.പി മായാദേവി, അധ്യാപകരായ റോഷൽ , ദിവ്യ ,ആതിര ,ഭവ്യ തുടങ്ങിയവർ നേതൃത്വം നൽകി.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page