ഇരിങ്ങാലക്കുട : കേരളത്തിലെ പി.എസ്.സി അഴിമതിക്കെതിരെ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള യുവതി യുവാക്കൾ മണ്ണ് വാരി തിന്ന് സമരം നടത്തുമ്പോഴും, സ്വന്തം ജില്ലയായ തൃശൂരിൽ നഴ്സ്മാർ രാപ്പകൽ സമരം നടത്തുമ്പോഴും പ്രതികരിക്കാത്ത നടൻ ടോവിനോ തോമസ് ഡൽഹിയിൽ സി.ജെ.പി സമരത്തെ അനുകൂലിച്ചു നടത്തിയ പ്രതികരണത്തിനെതിരെ വായ് മൂടികെട്ടി കൊണ്ട് യുവമോർച്ച പ്രതിഷേധം സംഘടിപ്പിച്ചു.
ഇരിങ്ങാലക്കുടയിലെ ടോവിനോയുടെ വീടിനു മുന്നിൽ സംഘടിപ്പിച്ച പ്രതിഷേധ യോഗത്തിൽ ടോവിനയുടെ സെലക്ടീവ് പ്രതികരണങ്ങൾക്കെതിരെ രൂക്ഷമായ എതിർപ്പ് ഉയർന്നു. കേരളത്തിൽ പിഎസ്സിയെ നോക്കുകുത്തിയാക്കി പിൻവാതിൽ നിയമനം നടത്തിയ സർക്കാരിനെതിരെ ഉരിയാടാൻ ടോവിനയുടെ നാവ് പൊന്താത്തത് എന്തെന്ന് പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് യുവമോർച്ച ജില്ല വൈസ് പ്രസിഡന്റ് ആശിഷ ടി രാജ് ചോദിച്ചു.
യുവമോർച്ച ആളൂർ മണ്ഡലം പ്രസിഡന്റ് വിശ്വജിത്ത് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി അശ്വന്ത്, മണ്ഡലം സെക്രട്ടറി ശ്രീമോൻ, യുവമോർച്ച നേതാക്കളായ അഭിനവ്, രാഹുൽ, പ്രഫുൽ തുടങ്ങിയവർ നേതൃത്വം നൽകി.
പ്രതിഷേധ പരിപാടി നടക്കുന്ന സമയം ടോവിനോ വീട്ടിൽ ഉണ്ടായിരുന്നില്ല. ശക്തമായ പോലീസ് സന്നാഹം ടോവിനോയുടെ വീടിനു സമീപം നിലയുറപ്പിച്ചിരുന്നു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive




