ശ്രീ കൂടൽമാണിക്യം ക്ഷേത്രം കൂത്തമ്പലം കൂടിയാട്ടമഹോത്സവത്തിൽ ശ്രീരാമന്റെ നിർവ്വഹണം അരങ്ങേറി

ഇരിങ്ങാലക്കുട : മഹാകവി ഭാസന്റെ അഭിഷേകനാടകം ഒന്നാമങ്കമായ ബാലിവധം സമ്പൂർണ്ണമായി കൂടിയാട്ടഭാഷയിൽ അരങ്ങേറുമ്പോൾ നിർവ്വഹണം എന്ന പ്രധാനസങ്കേതം അവതരിപ്പിയ്ക്കുന്നത് പ്രയോക്താവിന്റെ അഭ്യസനപ്രകടനമികവിനെ മികവുറ്റതാക്കാനാണ്.
ആധുനിക ഭാഷയിൽ ഫ്ലാഷ് ബാക്ക് സ്റ്റോറി എന്ന് പറയുന്നതിന് തുല്യമാണ്
പൂർവ്വകഥാവിവരണമായ നിർവ്വഹണം എന്ന് പറയാം.



കൂടിയാട്ടത്തിൽ നിർവ്വഹണം അവതരിപ്പിയ്ക്കുമ്പോൾ പ്രേക്ഷകർക്ക്
സൂക്ഷ്മതയോടെ നാട്യശാസ്ത്രത്തിൽ സൂചിപ്പിയ്ക്കുന്ന അഭിനയ സൂചനകൾ
ആസ്വദിയ്ക്കുവാൻ സാധിയ്ക്കുന്നു. ശ്രീരാമന്റെ നിർവ്വഹണത്തിൽ സീതാന്വേഷണവും,
ജടായുമരണം ശബരീമോക്ഷപ്രാപ്തി, ഹനൂമദ്സംഗമം, സുഗ്രീവസഖ്യം ബാലിവധത്തിനുളള തയ്യാറെടുപ്പ് എന്നീ ഭാഗങ്ങളാണ് അവതരിപ്പിയ്ക്കുന്നത്. പ്രയോക്താവിനെ സംബന്ധിച്ച് ഏകാഭിനയപ്രധാനവും നാട്യശാസ്ത്രത്തിൽ സൂചിപ്പിയ്ക്കുന്ന വിപ്രലംഭം അഥവാ വിയോഗശൃംഗാരം എന്ന ഭാഗത്തിന്റെ ദീർഘമായ അവതരണവുമാണ് നിർവ്വഹണത്തിൽ ഉൾക്കൊളളിച്ചിരിയ്ക്കുന്നത്.



ശ്രീരാമനായി ഡോ. അമ്മന്നൂർ രജനീഷ് ചാക്യാർ രംഗത്തുവന്നു. പി.കെ ഹരീഷ് നമ്പ്യാർ, നേപഥ്യ ജിനേഷ് നമ്പ്യാർ എന്നിവർ മിഴാവും, ഇന്ദിര നങ്ങ്യാർ, ദേവി നങ്ങ്യാർ എന്നിവർ താളവും കൈകാര്യം ചെയ്തു. കലാമണ്ഡലം സതീശൻ ചുട്ടി. 23 ന് സുഗ്രീവന്റെ പുറപ്പാട് അരങ്ങേറും.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page