ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ടൗൺ സഹകരണ ബാങ്കിലെ ഭരണ സമിതി പിരിച്ചുവിട്ടതുമൂലം ഇരിങ്ങാലക്കുട ടൗൺ സഹകരണ ബാങ്കിലെ നിക്ഷേപകർ അരക്ഷിതരും ആശങ്കാകുലരുമാണ്. നിക്ഷേപകരുടെ നിക്ഷേപത്തിന് സുരക്ഷ ഉറപ്പാക്കാൻ ബാങ്കിൽ ഒരു റിവൈവൽ പാക്കേജ് നടപ്പാക്കണമെന്ന് സി പി ഐ ജില്ലാ സെക്രട്ടറി കെ ജി ശിവാനന്ദൻ റിസർവ്വ് ബാങ്കിനോടും സഹകരണ റജിസ്റ്റാറിനോടും ആവശ്യപ്പെട്ടു.
അതോടൊപ്പം ബാങ്കിലെ സംഭവവികാസങ്ങളുടെ ദുരൂഹത ഒഴിവാക്കി നിജസ്ഥിതി പൊതു സമൂഹത്തെ അറിയിക്കാൻ അധികാരികൾ തയ്യാറാകണം. അതിനായി ഫൊറൻസിക് ഓഡിറ്റ് കുറ്റമറ്റ രീതിയിൽ നടത്തണം. ഐ.ടി യു ബാങ്കിനെ മറ്റ് സ്ഥാപനങ്ങളിൽ ലയിപ്പിക്കാതെ സഹകരണ ബാങ്കായി തന്നെ നിലനിർത്താൻ നടപടിയുണ്ടാകണം. അതിനായി സംസ്ഥാന സർക്കാരും റിസർവ്വ് ബാങ്കും അഡ്മിനിസ്‌ട്രേഷൻ കമ്മിറ്റിയും യോജിച്ചുള്ള പ്രവർത്തനങ്ങൾക്ക് രൂപം നൽകണമെന്നും കെ.ജി. ശിവാനന്ദൻ ആവശ്യപ്പെട്ടു.
സിപിഐ ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച സഹകരണ സംരക്ഷണ സദസ്സ് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സി പി ഐ മണ്ഡലം സെക്രട്ടറി എൻ കെ ഉദയപ്രകാശ് അദ്ധ്യക്ഷതവഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി കെ.സുധീഷ്, അഡ്വ: പി ജെ. ജോബി, മിഥുൻ പോട്ടക്കാരൻ എന്നിവർ സംസാരിച്ചു, എം.ബി ലത്തീഫ്, കെ.എസ് ബൈജു, അനിത രാധാകൃഷ്ണൻ, എ.ജെ ബേബി, വി. ആർ രമേഷ് കെ. കെ ശിവൻ, എന്നിവർ നേതൃത്വം നൽകി.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive



