കാറളം : വി.എച്ച്.എസ് എസ് കാറളം സ്ക്കൂളിൽ വ്യക്തിത്വ വികസന ക്ലാസ് സംഘടിപ്പിച്ചു. തൊഴിൽ മേഖലയിൽ പ്രൊഫഷണൽ പെരുമാറ്റവും വ്യക്തിത്വവും വളർത്തുക എന്ന ലക്ഷ്യത്തോടെ “തൊഴിൽ മേഖലയിലെ പെരുമാറ്റ ചട്ടങ്ങൾ” എന്ന വിഷയത്തിൽ ക്ലാസ് നടന്നു. പരിപാടി സ്കൂൾ പ്രിൻസിപ്പൽ വീണ ജെ.എസ് ഉദ്ഘാടനം ചെയ്തു. റിട്ടയേർഡ് ബോട്ടണി അധ്യാപകനായ ജോൺസൺ മാഷ് മുഖ്യപ്രഭാഷണം നിർവഹിച്ചു.
വ്യക്തിശുചിത്വം , ശരിയായ ആശയവിനിമയം, മര്യാദ പൂർവ്വമായ പെരുമാറ്റം, ആത്മവിശ്വാസം, തൊഴിൽ സാഹചര്യങ്ങളിലെ സമീപനം എന്നിവയെക്കുറിച്ച് അദ്ദേഹം വിദ്യാർത്ഥികളുമായി സംവദിച്ചു. പരിപാടിക്ക് ദീന ടീച്ചർ ഏകോപനം നിർവഹിച്ചു. വിദ്യാർത്ഥിനിയായ കുമാരി. സൻഹ നന്ദി രേഖപ്പെടുത്തി.
അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും സജീവ പങ്കാളിത്തത്തോടെയും മികച്ച പ്രതികരണ ത്തോടെയും പരിപാടി സമാപിച്ചു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive


