ഇരിങ്ങാലക്കുട : സി.ഐ.എസ്.സി.ഇ (Council for the Indian School Certificate Examinations) സംഘടിപ്പിക്കുന്ന ദേശീയതല ടേബിൾ ടെന്നീസ് ചാമ്പ്യൻഷിപ്പിന് ഇരിങ്ങാലക്കുട ഡോൺ ബോസ്കോ സെൻട്രൽ സ്കൂളിൽ ആവേശകരമായ തുടക്കം. സ്കൂളിന്റെ ഇരുപത്തിയഞ്ചാം വാർഷികം ആഘോഷിക്കുന്ന ഡോൺബോസ്കോ സെൻട്രൽ സ്കൂളിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ കേരള കായിക¬യുവജന വകുപ്പ് മന്ത്രി അഡ്വ. ഒ.ജെ. ജനീഷ് ചാമ്പ്യൻഷിപ്പ് ഉദ്ഘാടനം ചെയ്തു.
രാജ്യത്തിന്റെ 16 റീജിയനുകളിൽ നിന്നായി 250-ഓളം കായികതാരങ്ങളാണ് ഈ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നത്. പഠനത്തോടൊപ്പം കായികരംഗത്തിനും വിദ്യാർത്ഥികൾ തുല്യ പ്രാധാന്യം നൽകണമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ മന്ത്രി പറഞ്ഞു. വിദ്യാർത്ഥികളിൽ കായികസംസ്കാരം വളർത്തിയെടുക്കുന്നതിനും ദേശീയതലത്തിൽ കായിക പ്രതിഭകളെ കണ്ടെത്തുന്നതിനും സി.ഐ.എസ്.സി.ഇ നടത്തുന്ന പ്രവർത്തനങ്ങൾ അഭിനന്ദനാർഹമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഡോൺ ബോസ്കോ സ്കൂളുകളുടെ റെക്ടറും മാനേജരുമായ റവ. ഫാ. ഇമ്മാനുവൽ വട്ടക്കുന്നേൽ സ്വാഗതം ആശംസിച്ചു. സി.ഐ.എസ്.സി.ഇ കേരള റീജിയൻ സ്പോർട്സ് കോർഡിനേറ്ററും എ.എസ്.ഐ.എസ്.സി കേരള റീജിയണൽ സെക്രട്ടറിയുമായ റവ. ഫാ. ഷിനോ കളപ്പുരയ്ക്കൽ ആശംസകൾ നേർന്നു. ഡോൺ ബോസ്കോ സെൻട്രൽ സ്കൂൾ പ്രിൻസിപ്പൽ റവ. ഫാ. ജിതിൻ മൈക്കിൾ ചടങ്ങിൽ നന്ദി പറഞ്ഞു.
ചടങ്ങിൽ റവ. ഫാ. സെബാസ്റ്റ്യൻ ഒറ്റപ്ലാക്കൽ, സ്പിരിച്വൽ ആനിമേറ്റർ, ശോഭ ജെയിംസ് ഹെഡ്മിസ്ട്രസ്, ഡോൺ ബോസ്കോ എൽ.പി. സ്കൂൾ, ജോസഫ് ചാക്കോ (ചീഫ് റഫറി, സെക്രട്ടറി, ടി.ഡി.ടി.ടി.എ.), ശാരിക ശിവപ്രസാദ് (പി.ടി.എ പ്രസിഡന്റ്, ഡി.ബി.സി.എസ്), അലക്സ് സുരേഷ് ( പൂർവ്വ വിദ്യാർത്ഥി സംഘടന വൈസ് പ്രസിഡന്റ്, ), ബിന്ദു ബാബു (സ്പോർട്സ് കോർഡിനേറ്റർ, ), സോമു ബാനർജി (ടേബിൾ ടെന്നീസ് കോച്ച്, ഡോൺ ബോസ്കോ സെൻട്രൽ സ്കൂൾ ), കായികാധ്യാപകൻ ജിതിൻ രാജ് എന്നിവർ സന്നിഹിതരായിരുന്നു.
ആഗസ്റ്റ് 23 വരെ നടക്കുന്ന ചാമ്പ്യൻഷിപ്പിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ മികച്ച താരങ്ങൾ മാറ്റുരയ്ക്കും. സമാപനച്ചടങ്ങിൽ അഡ്വ. തോമസ് ഉണ്ണിയാടൻ എം.എൽ.എ. മുഖ്യാതിഥിയാകും.
ഡോൺ ബോസ്കോ സെൻട്രൽ സ്കൂളിൽ നടക്കുന്ന സി.ഐ.എസ്.സി.ഇ (Council for the Indian School Certificate Examinations) ദേശീയ ടേബിൾ ടെന്നീസ് ചാമ്പ്യൻഷിപ്പിന്റെ ഇന്നത്തെ മത്സരങ്ങൾ ആവേശകരമായി പുരോഗമിക്കുന്നു. വിവിധ വിഭാഗങ്ങളിലെ ടീം മത്സരങ്ങളുടെ പ്രാഥമിക റൗണ്ടുകൾ പൂർത്തിയായി.
അണ്ടർ-14 ബോയ്സ് ടീം ചാമ്പ്യൻഷിപ്പിന്റെ പ്രാഥമിക റൗണ്ടിൽ നാല് ഗ്രൂപ്പുകളിലായി ടീമുകൾ മാറ്റുരച്ചു. ഓരോ ഗ്രൂപ്പിൽ നിന്നും മികച്ച രണ്ട് ടീമുകൾ മെയിൻ ഡ്രോയിലേക്ക് യോഗ്യത നേടി.
ഗ്രൂപ്പ് എയിൽ മഹാരാഷ്ട്ര, ആന്ധ്രപ്രദേശ് & തെലങ്കാന, നോർത്ത് വെസ്റ്റ് ടീമുകൾ മത്സരിച്ചു. മഹാരാഷ്ട്രയും ആന്ധ്രപ്രദേശ് & തെലങ്കാനയും മികച്ച പ്രകടനത്തോടെ മുന്നിലെത്തി.
ഗ്രൂപ്പ് ബിയിൽ തമിഴ്നാട്, പുതുച്ചേരി & ആൻഡമാൻ നിക്കോബാർ, നോർത്ത് ഈസ്റ്റ് ടീമുകൾ മാറ്റുരച്ചു. മികച്ച പ്രകടനം കാഴ്ച വെച്ച് അടുത്ത ഘട്ടത്തിലേക്ക് അവർ മുന്നേറി.
ഗ്രൂപ്പ് സിയിൽ പശ്ചിമ ബംഗാൾ, ഛത്തീസ്ഗഢ്, ഉത്തർപ്രദേശ് ടീമുകൾ ഏറ്റുമുട്ടി. പശ്ചിമ ബംഗാൾ, ഉത്തേർപ്രദേശ് എന്നിവർ ഗ്രൂപ്പിൽ മികച്ച പ്രകടനം നടത്തി മുന്നിലെത്തി.
ഗ്രൂപ്പ് ഡിയിൽ കർണാടക & ഗോവ, കേരളം, ബിഹാർ & ജാർഖണ്ഡ്, നോർത്ത് ഇന്ത്യ ടീമുകളാണ് മത്സരിച്ചത്. കർണാടക & ഗോവ ടീമും നോർത്ത് ഇന്ത്യയും മികച്ച പ്രകടനം കാഴ്ചവെച്ച് മെയിൻ ഡ്രോയിലേക്ക് മുന്നേറി.
ടീം മത്സരങ്ങൾക്കു പിന്നാലെ അണ്ടർ-14, അണ്ടർ-17, അണ്ടർ-19 വിഭാഗങ്ങളിലെ ആൺകുട്ടികളുടെ വ്യക്തിഗത മത്സരങ്ങളാണ് ഇനി നടക്കാൻ പോകുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ താരങ്ങൾ മികച്ച പ്രകടനം കാഴ്ചവെക്കുന്നതിനാൽ മത്സരവേദി ആവേശത്തിലാണ്.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive


