എൻ.എം.എം.എസ് (NMMS) പരിശീലനം സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : തൃശൂർ ജില്ലാ പഞ്ചായത്ത് കാട്ടൂർ, മുരിയാട് ഡിവിഷനുകളുടെ സംയുക്ത ആഭിമുഖ്യത്തിൽ എൻ.എം.എം.എസ് സ്കോളർഷിപ്പ് പരിശീലനം നടന്നു.
രാജ്യത്തെ ഏറ്റവും വലിയ പഠന സഹായ പദ്ധതികളിലൊന്നാണ് എൻ എം എം എസ് സ്കോളർഷിപ്പ് (National Means Cum-Merit Scholarship Scheme). ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് ഓഡിറ്റാറിയത്തിൽ നടന്ന പരിപാടിയിൽ 400 ൽ പരം വിദ്യാർത്ഥികൾ പങ്കെടുത്തു

തൃശൂർ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ടി.കെ സുധീഷ് ഉദ്‌ഘാടനം ചെയ്തു. ജില്ല പഞ്ചായത്തംഗം ജോസ് ജെ ചിറ്റിലപ്പിള്ളി അദ്ധ്യക്ഷത വഹിച്ചു. സൈലം ഫാക്കൽറ്റി ഫാസിൽ അറക്കൽ, മിഥുല , മേഘാ , ജീസൺ വർഗ്ഗീസ് എന്നിവർ നേതൃത്വം നൽകി.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page