വർണാഭമായ ജൂബിലി വിളംബര ഘോഷയാത്രയുമായി ക്രൈസ്റ്റ് വിദ്യാനികേതൻ സ്കൂളിലെ വിദ്യാർഥികൾ

ഇരിങ്ങാലക്കുട : കാൽ നൂറ്റാണ്ടിൻ്റെ പാഠ്യ പാഠ്യേതര രംഗത്തെ മികവ് വരുന്ന വർഷങ്ങളിലേക്കും തുടരുവാനും ഇനിയും കൂടുതൽ മികവിൻ്റെ കേന്ദ്രം ആയി മാറുമെന്ന് ഇരിങ്ങാലക്കുടക്ക് ഉറപ്പ് നൽകി കൊണ്ട് ക്രൈസ്റ്റ് വിദ്യാനികേതൻ സ്കൂളിലെ വിദ്യാർഥികൾ ശ്രീ കൂടൽമാണിക്യം ക്ഷേത്ര പരിസരത്ത് നിന്ന് ആരംഭിച്ച് ടാണാ ജങ്ഷന് അടുത്തുള്ള പൂതംകുളത്ത് സമാപിച്ച വർണാഭമായ ജൂബിലി വിളംബര ഘോഷയാത്ര സംഘടിപ്പിച്ചു.

വിളംബര ജാഥയുടെ ഫ്ലാഗ് ഓഫ് ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി ഷാജി എം കെ, കൂടൽമാണിക്യം ദേവസ്വം ചെയർമാൻ അഡ്വ സി കെ ഗോപി, ക്രൈസ്റ്റ് സ്ഥാപനങ്ങളുടെ മാനേജർ ഫാ ജോയ് പീണിക്കപറമ്പിൽ, സ്കൂൾ പ്രിൻസിപ്പൾ ഫാ ജോയ് ആലപ്പാട്ട്, ജൂബിലി ആഘോഷകമ്മിറ്റി ജനറൽ കൺവീനർ ജയ്സൺ പാറേക്കാടൻ എന്നിവർ ചേർന്ന് നിർവഹിച്ചു.

PTWA പ്രസിഡണ്ട് റെജിൻ പാലത്തിങ്കൽ, വൈസ് പ്രസിഡണ്ട് അഷിത എബ്രോ, പ്രോഗ്രാം കൺവീനർ ഡേവിസ് ഊക്കൻ, പബ്ലിസിറ്റി കൺവീൻ ജോസ് ചിറ്റിലപ്പിള്ളി, ഫിനാൻസ് കൺവീനർ പ്രൊഫ ആൻ്റോ വടാശ്ശേരി എന്നിവർ നേതൃത്വം നൽകി.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page