പി.കെ. ചാത്തൻ മാസ്റ്റർ സ്മൃതി മണ്ഡപത്തിൽ ബി.ജെ.പി നേതാക്കൾ പുഷ്പാർച്ചന നടത്തി

ഇരിങ്ങാലക്കുട : മുൻമന്ത്രിയും സാമൂഹിക നവോത്ഥാന നായകനുമായിരുന്ന പി.കെ. ചാത്തൻ മാസ്റ്ററുടെ സ്മരണാർത്ഥം സംഘടിപ്പിക്കുന്ന ‘പി.കെ. ചാത്തൻ മാസ്റ്റർ സ്മൃതിസഭ’യുടെ ഭാഗമായി മാപ്രാണം നമ്പ്യാങ്കാവിലുള്ള സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി. വ്യാഴാഴ്ച രാവിലെ സംഘാടക സമിതിയുടെ ആഭിമുഖ്യത്തിലായിരുന്നു ചടങ്ങ്.
​
മുൻ മിസോറാം ഗവർണർ കുമ്മനം രാജശേഖരൻ, സംഘാടക സമിതി ചെയർമാൻ സി.സി. മുകുന്ദൻ, ജനറൽ കൺവീനർ കെ. അജിത്ത്, കെപിഎംഎസ് സംസ്ഥാന പ്രസിഡന്റ് ലോജനൻ അമ്പാട്ട്, ബിജെപി തൃശ്ശൂർ സൗത്ത് ജില്ലാ പ്രസിഡന്റ് എ.ആർ. ശ്രീകുമാർ, ഷാജുമോൻ വട്ടേക്കാട് സംഘാടകസമിതി രക്ഷാധികാരി എസ് രാജേന്ദ്രൻ , സംസ്ഥാന നേതാക്കളായ പന്തളം പ്രതാപൻ അഡ്വ. പി സുധീർ എന്നിവർ പുഷ്പാർച്ചനയ്ക്ക് നേതൃത്വം നൽകി. ബിജെപി ജില്ലാ ജനറൽ സെക്രട്ടറിമാരായ കെ.പി. ഉണ്ണികൃഷ്ണൻ, കൃപേഷ് ചെമ്മണ്ട, കെ.പി. ജോർജ് എന്നിവരും മറ്റ് ജില്ലാ-മണ്ഡലം നേതാക്കളും ചടങ്ങിൽ പങ്കെടുത്തു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page