കാലിക്കറ്റ് സർവകലാശാല അന്തർകലാലയ വനിതാ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ സെന്റ് ജോസഫ്സ് കോളേജ് കിരീടം ചൂടി

ഇരിങ്ങാലക്കുട : എതിരാളികൾക്ക് ഒരു ഗോൾ പോലും വഴങ്ങാതെ, പ്രതിരോധത്തിന്റെ കരുത്തും ആക്രമണത്തിന്റെ മികവും ഒരുപോലെ പ്രകടമാക്കി കാലിക്കറ്റ് സർവകലാശാല അന്തർകലാലയ വനിതാ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളേജ് കിരീടം ചൂടി.

കാലിക്കറ്റ് സർവകലാശാല സ്റ്റേഡിയത്തിൽ നടന്ന ചാമ്പ്യൻഷിപ്പിൽ അസാമാന്യമായ പോരാട്ടവീര്യവും കൃത്യതയാർന്ന ടീം വർക്കും പുറത്തെടുത്താണ് സെന്റ് ജോസഫ്സിന്റെ പെൺപട ചാമ്പ്യന്മാരായത്. ടൂർണമെന്റിലുടനീളം ഒരു ഗോൾ പോലും വഴങ്ങാതെയുള്ള കിരീടനേട്ടം ടീമിന്റെ പ്രതിരോധമികവിന്റെയും അച്ചടക്കത്തോടെയുള്ള കൂട്ടായ പ്രകടനത്തിന്റെയും ഉജ്ജ്വല സാക്ഷ്യമായി.

പാലക്കാട് മേഴ്സി കോളേജ് രണ്ടാം സ്ഥാനവും മാള കാർമൽ കോളേജ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. സമാപനച്ചടങ്ങിൽ കാലിക്കറ്റ് സർവകലാശാല കായികവിഭാഗം ഡയറക്ടർ ഡോ. കെ. പി. മനോജ് വിജയികൾക്ക് ട്രോഫികളും സമ്മാനങ്ങളും വിതരണം ചെയ്തു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page