‘പൊലിമ ഇരിങ്ങാലക്കുട 2K26’ അഖില കേരള കൈകൊട്ടിക്കളി മത്സരവും സാംസ്‌കാരിക സായാഹ്നവും ഡിസംബർ 22ന്

ഇരിങ്ങാലക്കുട : കേരളത്തിൻ്റെ തനത് കലാരൂപമായ കൈകൊട്ടിക്കളിയെ പ്രോത്സാഹിപ്പിക്കുന്നതിനും സാംസ്‌കാരിക പൈതൃകം ഉയർത്തിപ്പിടിക്കുന്നതിനുമായി സംഘടിപ്പിക്കുന്ന ‘പൊലിമ ഇരിങ്ങാലക്കുട 2K26’ അഖില കേരള കൈകൊട്ടിക്കളി മത്സരവും സാംസ്‌കാരിക സമ്മേളനവും ഡിസംബർ 22 ചൊവ്വാഴ്‌ച വൈകുന്നേരം ഇരിങ്ങാലക്കുട അയ്യങ്കാവ് മൈതാനത്ത് വെച്ച് വിപുലമായ പരിപാടികളോടെ അരങ്ങേറും.

കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രമുഖ ടീമുകളായ റിദം കണ്ണങ്ങാട്ട്, ശ്രീപാർവതി അനാപ്പുഴ, ശ്രീ ശരണ മുളയം, ദ്വാരകേശ ആലപ്പുഴ, നവജ്യോതി കലാകേന്ദ്ര നെടുപുഴ, ഗോകുല നാട്യ കോഴിക്കോട്, അസ്ത്ര ഞാറക്കൽ, എന്നിവർ മാറ്റുരയ്ക്കുന്ന വാശിയേറിയ അഖില കേരള കൈകൊട്ടിക്കളി മത്സരമാണ് മേളയുടെ പ്രധാന ആകർഷണം എന്ന് സംഘടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.



അന്നേദിവസം വൈകിട്ട് 5 മണിക്ക് ആരംഭിക്കുന്ന പൊതുസമ്മേളനം എം എൽ എ അഡ്വ തോമസ് ഉണ്ണിയാടാൻ ഉദ്‌ഘാടനം നിർവഹിക്കും. ഇരിങ്ങാലക്കുട നഗരസഭ ചെയർമാൻ എം പി ജാക്സൺ അധ്യക്ഷത വഹിക്കും. ഇടവേള ബാബു(സിനിമാതാരം), ഡാവിഞ്ചി സുരേഷ് (ആർട്ടിസ്റ്റ്), സിജു മേക്കാടൻ (ഡബ്ബിങ് ആർട്ടിസ്റ്), ഇന്നസെൻ്റ് ജൂനിയർ (സിനിമ താരം), മുരളി ആശാൻ (ഓണം കളി പാട്ടുകാരൻ) എന്നിവരെ ചടങ്ങിൽ ആദരിക്കും.

വൈകുന്നേരം 6.30-ന് പൊലിമ അവതരണ ഗാനം ദൃശ്യവിഷ്‌കാരം അരങ്ങേറും. കഥകളി, മോഹിനിയാട്ടം, ഭാരതനാട്യം, കൂത്ത്, കൂടിയാട്ടം തുടങ്ങിയ കേരളീയ തനിമ അടങ്ങുന്ന ഫ്യൂഷൻ ഡാൻസ് വൈകുന്നേരം 7 മണിക്ക് അത്യാധുനിക സാങ്കേതികവിദ്യയുടെ അകമ്പടിയോടെയുള്ള വർണ്ണാഭമായ ലൈറ്റ് ആൻഡ് സൗണ്ട് ഷോ നടക്കും.

വൈകുന്നേരം 7.15-ന് അഖില കേരളകൈകൊട്ടിക്കളി മത്സരം ആരംഭിക്കും.
പ്രശസ്‌ത കലാസംഘമായ ‘നക്ഷത്ര പെരിഞ്ഞനം’ അവതരിപ്പിക്കുന്ന പ്രത്യേക പ്രദർശന കൈകൊട്ടിക്കളിയും ഇതോടൊപ്പം അരങ്ങേറും.

പ്രവേശനം സൗജന്യമായിരിക്കും. പരിപാടിയുടെ വിജയത്തിനായി വിപുലമായ ഒരുക്കങ്ങൾ നടന്നുവരുന്നതായി സംഘാടക സമിതി ഭാരവാഹികളായ പ്രസിഡൻ്റ് സുഗുണൻ മാളിയേക്കൽ, രക്ഷാധികാരി എം എസ്‌ ദാസൻ, ഇവന്റ്റ് ഡയറക്ടർ വിനോജ് പല്ലിശ്ശേരി, ഉപദേശക സമിതി അംഗം വാവ നമ്പ്യാൻങ്കാവ് എന്നിവർ ഇരിങ്ങാലക്കുട പ്രസ്സ് ക്ലബ്ബിൽ ചേർന്ന വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

പരിപാടിയുടെ കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക പൊലിമ സംഘടക സമിതി ഓഫീസ്, മാർക്കറ്റ് റോഡ്, പാണ്ട്യങ്ങാടി ഇരിങ്ങാലക്കുട. വിനോജ് പല്ലിശ്ശേരി – 9744233042 വാവ നമ്പ്യാൻങ്കാവ് – 94007 13624

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page