അറിയിപ്പ് : ഡെന്റൽ കൗൺസിൽ രജിസ്ട്രേഷൻ നേടാത്ത ഡെന്റിസ്റ്റുമാർ ഡെന്റിസ്ട്രി പ്രാക്ടീസ് ചെയ്യാൻ പാടില്ലെന്നും രജിസ്ട്രേഷൻ നേടാതെ പ്രാക്ടീസ് നടത്തുന്നതായി ശ്രദ്ധയിൽപ്പെട്ടാൽ കേരള ഡെന്റൽ കൗൺസിൽ മുമ്പാകെ പരാതി സമർപ്പിക്കണമെന്നും രജിസ്ട്രാർ അറിയിച്ചു.
രജിസ്ട്രേഷൻ നേടാതെ പ്രാക്ടീസ് ചെയ്യുന്നവർക്കെതിരെ കൗൺസിൽ ക്രിമിനൽ നടപടി സ്വീകരിക്കും. വ്യാജ ഡോക്ടർമാർ ഉണ്ടാകാതെ ആരോഗ്യമേഖല സംരക്ഷിക്കേണ്ടത് ഓരോ പൗരന്റേയും കടമയായതിനാൽ ഇത്തരം സംഭവങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ കൗൺസിലിനെ അറിയിക്കണം. രജിസ്റ്റേർഡ് ഡെന്റിസ്റ്റുമാരുടെ പേരു വിവരം www.dentalcouncil.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭിക്കും.
ഡെന്റിസ്റ്റുമാർ രജിസ്റ്റർ ചെയ്തിട്ടുള്ള യോഗ്യതകൾ മാത്രമേ പ്രദർശിപ്പിക്കാൻ പാടുള്ളൂ. അംഗീകൃത യോഗ്യതയല്ലാതെ RDP, MIDA, FIED, MICD, FACD, MRSH, FAGE പോലെയുള്ളവ പേരിനോടൊപ്പം ചേർക്കുന്നത് നിയമവിരുദ്ധമാണ്. 2014ലെ ഡെന്റിസ്റ്റ് (കോഡ് ഓഫ് എത്തിക്സ്) റഗുലേഷന്റെ പകർപ്പ് വെബ്സൈറ്റിൽ ലഭ്യമാണ്. എല്ലാ ഡെന്റിസ്റ്റുമാരും അത് വ്യക്തമായി മനസിലാക്കണം.
ഡെന്റൽ കൗൺസിൽ ഓഫ് ഇന്ത്യയുടെ അംഗീകാരമില്ലാത്ത ഡെന്റൽ കോഴ്സുകളോ ട്രെയിനിങ്ങുകളോ നടത്തുന്നത് നിയമവിരുദ്ധമാണ്. അനധികൃത കോഴ്സുകളോ ട്രെയിനിങ്ങുകളോ നടത്തുന്നവർക്കെതിരെ ക്രിമിനൽ നടപടികൾ സ്വീകരിക്കും. അംഗീകാരമില്ലാത്ത സ്ഥാപനങ്ങളിൽ നിന്നു ലഭ്യമാകുന്ന സർട്ടിഫിക്കറ്റുകൾ രജിസ്ട്രേഷനോ ജോലിക്കോ അംഗീകൃത യോഗ്യതയായി കണക്കാക്കില്ല. ഇത്തരം സർട്ടിഫിക്കറ്റുകൾ ഉപയോഗിക്കുന്നവർക്കെതിരെ ക്രിമിനൽ നടപടിയും അച്ചടക്ക നടപടിയും കൈക്കൊള്ളും.
ഡെന്റിസ്റ്റുമാരും ഡെന്റൽ ക്ലിനിക് ഉടമസ്ഥരും എത്തിക്സിനു വിരുദ്ധമായി സോഷ്യൽ മീഡിയ ഉൾപ്പെടെയുള്ള വിവിധ ദൃശ്യ – ശ്രവ്യ – അച്ചടി മാധ്യമങ്ങളിൽ പരസ്യം ചെയ്യുന്നുവെന്ന പരാതികൾ ലഭിച്ചിട്ടുണ്ട്. രജിസ്റ്റേർഡ് ഡെന്റിസ്റ്റുമാർ 2014ലെ ഡെന്റിസ്റ്റ് (കോഡ് ഓഫ് എത്തിക്സ്) റഗുലേഷനിലെ വ്യവസ്ഥകൾ കൃത്യമായി പാലിക്കണമെന്നും അതിനു വിരുദ്ധമായി പ്രവർത്തിക്കുന്നവർക്കെതിരെ രജിസ്റ്ററിൽ നിന്ന് പേര് നീക്കം ചെയ്യുന്നതുൾപ്പെടെയുള്ള ശിക്ഷാ നടപടികൾ കൈക്കൊള്ളുമെന്നും രജിസ്ട്രാർ അറിയിച്ചു.
പി.എൻ.എക്‌സ്. 2830/2023 തീയതി 21-06-2023
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com