സിവിൽ സർവ്വീസ് കോച്ചിങ്ങ് ഇരിങ്ങാലക്കുടയിൽ, പുതിയ ബാച്ച് ജൂൺ 7 ന്

ഇരിങ്ങാലക്കുട : തരണനെല്ലൂർ എഡ്യൂക്കേഷനൽ ഏൻ്റ് കൾച്ചറൽ സൊസൈറ്റിക്കു കീഴിലുള്ള വിവേകാനന്ദ സിവിൽ സർവ്വീസ് അക്കാദമിയിലെ പ്രിലിംസ് കം മെയിൻ പുതിയ ബാച്ച് ജൂൺ 7 ന് ആരംഭിക്കും, സിവിൽ സർവ്വീസ് പരീക്ഷക്കൊപ്പം തന്നെ പി എസ് സി , യുപിഎസ് സി, റെയിൽവേ, ബി എസ് ആർ ബി, മറ്റു ഡിപ്പാർട്ടുമെൻ്റുകളിലേക്കു മുള്ള വിവിധ മത്സരപ്പരീക്ഷകൾക്ക് തയ്യാറാക്കുന്ന രീതിയിൽ 50 ൽ അധികം സിവിൽ സർവീസ് ഉദ്യോഗസ്തരുടെ നിർദ്ദേശങ്ങൾ ഉൾക്കൊണ്ടു കൊണ്ടാണ് സിലബസ് തയ്യാറാക്കിയിരിക്കുന്നത്.

കൂടാതെ ഹൈസ്കൂൾ തലം മുതലെ പരീക്ഷക്കു തയ്യാറെടുക്കുന്നതിനായി 3 ലവലിൽ ഫൗണ്ടേഷൻ ക്ലാസ്സുകളും നടത്തി വരുന്നു. 10 വർഷത്തിലധികമായി സിവിൽ സർവ്വീസ് കോച്ചിങ്ങ് രംഗത്തു പ്രവർത്തിക്കുന്ന എം ആർ. മഹേഷിൻ്റെ നേതൃത്ത്വത്തിൽ വിദഗ്ദരായ അദ്ധ്യാപകരാണ് ക്ലാസ്സുകൾ നയിക്കുന്നത്. പ്രവേശനത്തിനും കൂടുതൽ വിവരങ്ങൾക്കും വിളിക്കേണ്ട നമ്പർ: 9846730721

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
പ്രാദേശിക വാർത്തകൾക്ക് www.irinjalakudaLIVE.com

You cannot copy content of this page