ഇരിങ്ങാലക്കുട : വല്ലക്കുന്ന് സെന്റ് അല്‍ഫോണ്‍സ ദൈവാലയത്തില്‍ ഊട്ടുതിരുനാൾ ആഘോഷിച്ചു. അല്ഫോണ്സാമ്മ വിശുദ്ധയായി പ്രഖ്യാപിക്കപ്പെട്ടതിനു ശേഷം വിശുദ്ധയുടെ നാമധേയത്തില്‍ ലോകത്തില്‍ ആദ്യമായി സ്ഥാപിതമായ വല്ലക്കുന്ന് സെന്റ് അല്‍ഫോണ്‍സ ദൈവാലയത്തില്‍ ഊട്ടു തിരുന്നാളിന്റെ ഭാഗമായി നേര്‍ച്ച ഊട്ട് നടന്നു.
തിരുന്നാള്‍ പാട്ട് കുര്‍ബ്ബാനയ്ക് സെന്റ് സേവിയേഴ് സ്കൂൾ പീച്ചാനിക്കാട് ഫാ.വിനില്‍ കുരിശുംതറ CFM മുഖ്യകാര്‍മികത്വം വഹിച്ചു , ദീപിക മാര്‍ക്കറ്റിംഗ് കോ-ഓര്‍ഡിനേറ്റര്‍ ഫാ.ജിയോ ചെരടായി വചന സന്ദേശം നല്കി.
ജൂലൈ 29 ശനിയാഴ്ച വൈകീട്ട് 5.30ന് മരിച്ചവര്‍ക്കു വേണ്ടിയുള്ള കുര്‍ബ്ബാന ഉണ്ടായിരിക്കുന്നതാണ്. കൈക്കുഞ്ഞുള്ള അമ്മമാര്‍ക്കും വാര്‍ദ്ധക്യ സഹജമായ അസുഖമുള്ളവര്‍ക്കും നേര്‍ച്ച ഊട്ടില്‍ പ്രത്യേക സൗകര്യം ഒരുക്കിയിരുന്നു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com