മൂർക്കനാട് : മൂർക്കനാട് സെൻറ് ആൻറണീസ് ഹയർസെക്കൻഡറി സ്കൂളിൽ പ്ലസ് ടു വിഭാഗത്തിന്റെ പ്രവേശനോത്സവവും വിജയോത്സവവും സംയുക്തമായി ആഘോഷിച്ചു . കോർപ്പറേറ്റ് മാനേജർ ഫാദർ സീജോ ഇരുമ്പൻ ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ സ്കൂൾ മാനേജർ ഫാദർ സിന്റോ മാടവന അധ്യക്ഷത വഹിച്ചു.
കെ.എൽ.എഫ് ഗ്രൂപ്പ് ഡയറക്ടർ ജോൺ ഫ്രാൻസിസ് മുഖ്യാതിഥിയായിരുന്നു. ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ സമ്മാനങ്ങൾ നൽകി ആദരിച്ചു .പ്രിൻസിപ്പാൾ കെ എ വർഗീസ് സ്വാഗതം ആശംസിച്ചു. വാർഡ് കൗൺസിലർ നസീമ കുഞ്ഞുമോൻ പി ടി എ പ്രസിഡണ്ട് രാജു ആന്റണി, ട്രസ്റ്റി പോൾ തേരുപറമ്പിൽ, സ്കൂൾ ഹെഡ്മിസ്ട്രസ് പ്രീത ഫിലിപ്പ് എൽപി ഹെഡ്മിസ്ട്രസ് റീന കെ ഐ , സ്റ്റാഫ് സെക്രട്ടറി ആശാ ജി കിഴക്കേടത്ത്, ഫസ്റ്റ് അസിസ്റ്റൻ്റ് ജാൻസി ടി ജെ സ്കൂൾ വൈസ് ചെയർപേഴ്സൺ കുമാരി ലിനറ്റ് ലിജോ മോൻ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive