ഡ്രൈവിങ് ലൈസൻസിന് വർണ്ണാന്ധത പരിശോധന നിർബന്ധമാക്കി

അറിയിപ്പ് : ഡ്രൈവിംഗ്, ലേണേഴ്സ് ലൈസൻസുകൾക്കായുള്ള അപേക്ഷയ്ക്ക് പൂർണ്ണമായതോ കഠിനമായതോ ആയ വർണ്ണാന്ധത ഇല്ല എന്നു തെളിയിക്കുന്ന സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയതായി മോട്ടോർ വാഹനവകുപ്പ് അറിയിച്ചു.

പ്രസ്തുത സേവനങ്ങൾക്കായി അപേക്ഷകർ പരിഷ്‌കരിച്ച ഫോം നമ്പർ IA ആണ് ഇനി മുതൽ ഉപയോഗിക്കേണ്ടത്. അപേക്ഷകന്റെ കളർവിഷൻ സ്റ്റാൻഡേർഡ് ഇഷിഹാര ചാർട്ട് ഉപയോഗിച്ച് ഒരു രജിസ്റ്റർ ചെയ്ത മെഡിക്കൽ പ്രാക്ടീഷണർ സർട്ടിഫൈ ചെയ്യേണ്ടതാണ്.

കേന്ദ്ര മോട്ടോർ വാഹന ചട്ടത്തിൽ വന്ന മാറ്റം ഉൾക്കൊണ്ടാണ് കളർ വിഷൻ ടെസ്റ്റ് നിർബന്ധമാക്കിയത്.

You cannot copy content of this page