ഇരിങ്ങാലക്കുട : പൊതുവിദ്യാലയങ്ങളിൽ നിന്നും മികച്ച വിജയം നേടുന്നവർക്കുള്ള ഇരിങ്ങാലക്കുട പ്രസ് ക്ലബ്ബിന്റെ മെറിറ്റ് അവാർഡുകൾ ഇരിങ്ങാലക്കുട ഗവ: ബോയ്സ് ഹയർ സെക്കണ്ടറി സ്‌കുളിൽ ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പു മന്ത്രി ഡോ. ആര്‍. ബിന്ദു വിതരണം ചെയ്തു.
പ്രസ് ക്ലബ്ബിന്റെ സാമൂഹിക ഇടപെടലുകളെ മന്ത്രി പ്രശംസിച്ചു. പ്രസ് ക്ല്ബ് പ്രസിഡന്റ് പി.ശ്രീനിവാസൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. പൊതു വിദ്യാലയങ്ങളിൽ പഠിക്കുന്ന കുട്ടികളാണ് ഏറ്റവും സാമൂഹ്യ സേവന തൽപരരും സാമൂഹ്യ പ്രതിബദ്ധത ഉള്ളവരും ആയി കാണപെടുന്നതെന്നും മന്ത്രി അഭിപ്രായപ്പെട്ടു. ഒരു പൂർണ്ണ വിദ്യാർത്ഥി സങ്കല്പം സാക്ഷാത്കരിക്കാൻ ആവുന്ന വിധത്തിൽ സമൂഹത്തോട് ലയിച്ചുചേർന്നു നിൽക്കുന്ന ഏറ്റവും മികച്ച പൗര ജീവിതം ഉറപ്പാക്കാൻ സാധിക്കുന്ന സാന്നിധ്യങ്ങളായി തന്നെ നമ്മുടെ പൊതു വിദ്യാഭ്യാസത്തിലെ വിദ്യാർത്ഥികൾ മാറുന്നു എന്നുള്ളത് അതിശയോക്തിയല്ല അത് യാഥാർത്ഥ്യമാണെന്നും മന്ത്രി പറഞ്ഞു.
പ്ലസ് ടു, വിഎച്ച്എസ്ഇ, എസ്എസ്എൽസി, പരീക്ഷകളിൽ ഗവ: ബോയ്സ് ഹയർ സെക്കണ്ടറി സ്‌കുളിൽ നിന്നും ഉന്നതവിജയം നേടിയ അനുഗ്രഹ ടി എം , ശ്രീപ്രിയ കെ എസ്, അഭിഷേക് എൻ ആർ എന്നിവർക്ക് മന്ത്രിപ്രസ് ക്ലബ്ബിന്റെ മെറിറ്റ് അവാർഡുകാലും ക്യാഷ് അവാർഡും സമ്മാനിച്ചു.
വി.എച്ച്.എസ്.ഇ പ്രിൻസിപ്പൽ ആർ രാജലക്ഷ്മി, സ്കൂൾ ഹെഡ്മിസ്ട്രസ് ടി.കെ ലത, പി.ടി.എ പ്രസിഡന്റ് ബിനോയ് വി.ആർ, ഇരിങ്ങാലക്കുട പ്രസ് ക്ലബ് ഭരണസമിതി അംഗങ്ങളായ വി.ആർ സുകുമാരൻ, ഷാജൻ ചക്കാലക്കൽ, റിയാസുദീൻ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു
ഗവ. മോഡൽ ബോയ്സ് പ്രിൻസിപ്പൽ എം കെ മുരളി സ്വാഗതവും ഇരിങ്ങാലക്കുട പ്രസ് ക്ലബ് സെക്രട്ടറി നവീൻ ഭഗീരഥൻ നന്ദിയും പറഞ്ഞു.
കഴിഞ്ഞ 15 വർഷമായി ഇരിങ്ങാലക്കുട പ്രസ് ക്ലബ് ഇരിങ്ങാലക്കുടയിലെ പൊതുവിദ്യാലയങ്ങളിൽ നിന്നും മികച്ച വിജയം നേടുന്നവർക്ക് പുരസ്‌കാരങ്ങൾ നൽകിവരാറുണ്ട്. ഇരിങ്ങാലക്കുട പ്രസ് ക്ലബ്ബിന്റെ മെറിറ്റ് അവാർഡുകൾ ഗവ: ഗേൾസ് ഹയർ സെക്കണ്ടറി സ്‌കുളിൽ കഴിഞ്ഞ ആഴ്ചയിൽ വിതരണം ചെയ്തിരുന്നു .
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com