ഇരിങ്ങാലക്കുട : കലാമണ്ഡലം നീലകണ്ഠൻ നമ്പീശൻ അനുസ്മരണസമിതിയുടെ ഈവർഷത്തെ കലാമണ്ഡലം നീലകണ്ഠൻ നമ്പീശൻ ആശാൻ പുരസ്കാരം പ്രശസ്ത കഥകളിഭാഗവതർ കലാനിലയം ഉണ്ണിക്കൃഷ്ണന് നല്കുന്നതിന് തീരുമാനിച്ചു. മുതിർന്ന കഥകളിഗായകൻ കലാമണ്ഡലം സുകുമാരനെ ശ്രേഷ്ഠസംഗീതജ്ഞനായി ആദരിക്കുന്നതുമാണ്.
നവംബർ 3ന് ഇരിങ്ങാലക്കുട ഡോക്ടർ കെ എൻ പിഷാരടി സ്മാരക കഥകളി ക്ലബ്ബുമായി സഹകരിച്ച് ഉണ്ണായി വാരിയർ സ്മാരക കലാനിലയം ഹാളിൽ നടക്കുന്ന നമ്പീശനാശാൻ അനുസ്മരണവേദിയിൽ പുരസ്കാരങ്ങൾ സമ്മാനിക്കുമെന്ന് കലാമണ്ഡലം നീലകണ്ഠൻ നമ്പീശൻ അനുസ്മരണസമിതി സെക്രട്ടറി കലാമണ്ഡലം സുരേന്ദ്രൻ അറിയിച്ചു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb subscribe YouTube channel
https://www.youtube.com/@irinjalakudanews follow Instagram
https://www.instagram.com/irinjalakudalive