കാൽ നൂറ്റാണ്ടായി തുടർന്ന് പോരുന്ന വിദ്യാഭ്യാസ പ്രോത്സാഹന സമ്മാനവും ക്യാഷ് അവർഡും നൽകി കല്ലേറ്റുംകര സർവീസ് സഹകരണ ബാങ്ക്

കല്ലേറ്റുംകര : കല്ലേറ്റുംകര സർവീസ് സഹകരണ ബാങ്കിൽ വിദ്യാഭ്യാസ പ്രോത്സാഹന സമ്മാനവും ക്യാഷ് അവാർഡ് വിതരണവും അനുബന്ധ പരിപാടികളും ഈ വർഷവും നടത്തി. കഴിഞ്ഞ കാൽ നൂറ്റാണ്ടായി ബാങ്ക് നടത്തി വരുന്ന ഈ പരിപാടി തൃശ്ശൂർ ജില്ലാ സഹകരണ ജോയിന്റ് രജിസ്ട്രാർ ജനറൽ ശ്രീമതി ജൂബി കുര്യാക്കോസ് ഉദ്ഘാടനം നിർവഹിച്ചു. ബാങ്ക് പ്രസിഡന്റ് എൻ.കെ. ജോസഫ് അധ്യക്ഷത വഹിച്ചു.

അസിസ്റ്റന്റ് രജിസ്ട്രാർ ജനറൽ എ.ജെ. രാജി, മാള ബ്ലോക്ക് ടൗൺ ബാങ്ക് പ്രസിഡന്റ് അയ്യപ്പൻ അങ്കാരത്ത്, ആളൂർ സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ്, എ. ആർ. ഡേവീസ്, താഴേക്കാട് സർവ്വീസ്സഹകരണ ബാങ്ക് പ്രസിഡന്റ്, അഡ്വ. എം.എസ്. വിനയൻ, മുൻ കല്ലേറ്റുംകര സഹകരണ ബാങ്ക് പ്രെസിഡന്റ്റുമാരായ എം. എസ്. അസ്സനാർ, പി.ഡി. ജോസ് , മാസ്റ്റർ, എൻ.എൻ. നീലകണ്ഠൻ നമ്പൂതിരി, പി. എ. അജയഘോഷ് എന്നിവ ആശംസകളും വിവിധ വിഭാഗങ്ങൾക്ക് സമ്മാനദാന വിതരണവും നടത്തി. ബാങ്ക് സെക്രട്ടറി കെ. ലത അംഗനവാടികൾക്കുള്ള ധനസസഹായം ചടങ്ങിൽ വിതരണം ചെയ്തു.

ബാങ്ക് ഭരണസമിതി അംഗങ്ങളായ ജോയ് കറുകുറ്റിക്കാരൻ, ടി.എ. ജോസ് മാസ്റ്റർ, രാജൻ കെ. ആർ, ജനാർദ്ദനൻ പാലക്കൽ,
സുഭാഷ് പി.എസ്, വത്സല രവീന്ദ്രൻ, മോളി ജോസ്, വിജയലക്ഷ്മി മുകുന്ദൻ, ജനിഷ ജിനോജ്, ജിയോ ജോൺ ടി. ബാങ്ക് ജീവനക്കാർ എന്നിവരുടെ സാനിധ്യം ചടങ്ങിൽ ഉണ്ടായിരുന്നു .

ബാങ്ക് വൈസ് പ്രസിഡന്റ് കെ.കെ. പോളി സ്വാഗതവും ബാങ്ക് സെക്രട്ടറി കെ. ലത നന്ദിയും പറഞ്ഞു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com

You cannot copy content of this page