ഇരിങ്ങാലക്കുട : ഗവ. മോഡൽ ബോയ്സ് വി എച്ച് എസ് ഇ വിഭാഗം എൻ എസ് എസ് യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ ഒന്നാം വർഷ വൊളൻ്റിയർമാർക്കായി സംഘടിപ്പിച്ച “കരുതൽ 2k24 ” ദ്വിദിന റസിഡൻഷ്യൽ മിനി ക്യാമ്പ് പ്രവർത്തനമായ “സമം ശ്രേഷ്ഠം ” പദ്ധതിയുടെ ഭാഗമായി സംസ്ഥാന വനിതാശിശു വികസന വകുപ്പുമായി സഹകരിച്ച് എല്ലാവർക്കും തുല്യനീതി ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ വൊളൻ്റിയേഴ്സ് മെഴുകുതിരി കത്തിച്ച് സംഘടിപിച്ച സമത്വ ജ്വാലയുടെ ഉദ്ഘാടനവും ജൻഡർ പാർലമെൻ്റ് പദ്ധതിയുടെ ഭാഗമായി ഡിബേറ്റും ഇരിങ്ങാലക്കുട ജനറൽ ഹോസ്പിറ്റലിലെ സഖി വൺ സ്റ്റോപ് സെൻ്റർ അഡ്മിനിസ്ട്രേറ്റർ അശ്വനി എസ് നിർവ്വഹിച്ചു.
മിനിക്യാമ്പിൻ്റെ പ്രഥമദിന സായാഹ്നത്തിൽ സംസ്ഥാനത്തെ 342 എൻഎസ് എസ് ക്യാമ്പുകളിലും ‘ ഇത്തരത്തിൽ സമത്വജ്വാല ഔട്ട് ഡോർ ക്യാമ്പയിൻ സംഘടിപ്പിച്ചിട്ടുണ്ട്.
സ്ത്രീ പുരുഷ ഇതര ലിംഗ സമത്വ സമൂഹത്തിനായി പ്രവർത്തിക്കുക,ലോകത്ത് ഏറ്റവും കൂടുതൽ നടക്കുന്ന മനുഷ്യാവകാശ ലംഘനമായ സ്ത്രീകൾക്കും പെൺകുട്ടികൾക്കുമെതിരെയുള്ള അക്രമങ്ങൾ, ലിംഗഭേദവിവേചനം, സ്ത്രീധന ദുരാചാരം, സ്ത്രീ ചൂഷണം എന്നിവക്കെതിരെ പൊതുജനങ്ങളിലും വിദ്യാർത്ഥികളിലും ബോധവത്ക്കരണം നടത്തുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരത്തിൽ സമത്വ ജ്വാല എൻ എസ് എസ് യൂണിറ്റ് സംഘടിപ്പിച്ചത്. വൊളൻ്റിയർ ലീഡർ അനന്യ എം.എസ് സമത്വ ജ്വാലാ പ്രതിജ്ഞ എല്ലാവർക്കും ചൊല്ലി കൊടുത്തു.
സഖി വൺസ്റ്റോപ് സെൻ്റർ അഡ്മിനിസ്ട്രേറ്റർ അശ്വനി എസ്,എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ലസീദ എം എ , അദ്ധ്യാപകരാ സുരേഖ എം.വി, ഷമീർ എസ് എൻ , എൻ എസ് വൊളൻ്റിയർ ലീഡർമാരായ അനന്യ എം.എസ്, ജോസഫ് മാളിയേക്കൽ എന്നിവർ നേതൃത്വം നൽകി.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com