ഇരിങ്ങാലക്കുട : ഇൻ്റർ കോളേജിയറ്റ് ടെക് ഫെസ്റ്റ് – സെലസ്റ്റ സെസ്റ്റ് 5.O സാങ്കേതികവിദ്യ നമ്മുടെ ജീവിതം എളുപ്പമാക്കുകയും കാര്യങ്ങൾ കൂടുതൽ വേഗത്തിലും കാര്യക്ഷമമായും ചെയ്യാൻ സാധിക്കുമെന്ന് ഒരിക്കൽ കൂടി അടിവരയിട്ട് കൊണ്ട് സെൻ്റ് ജോസഫ്സ് കോളേജിൽ കമ്പ്യൂട്ടർ സയൻസ് വിഭാഗം ഐടി ഫെസ്റ്റ് സെല്ലസ്റ്റ സെസ്റ്റ് 5.0 സംഘടിപ്പിച്ചു.
സർഗ്ഗാത്മകതയും , സാങ്കേതികവിദ്യയും ഒത്തൊരുമിച്ച ഈ സംരംഭത്തിൻ്റെ ഉദ്ഘാടനം പ്രിൻസിപ്പൽ ഡോ. സിസ്റ്റർ ബ്ലസ്സിയും റിട്ടയറീസും ചേർന്ന് നിർവഹിച്ചു. തുടർന്ന് കുട്ടികൾ അവതരിപ്പിച്ച വിവിധ കലാപരിപടികളും, കൂടാതെ ടെക് ഈവൻ്റ്‌സ്സുകളായ ഫെയ്സ് പെയിൻ്റിങ്, ക്ലിക് ആൻഡ് ടോക്ക് , മൈസ്ററിക്, ട്രോൾ മേകിംഗ്, ഐ ഓ ട്ടി പ്രോജക്ട് പ്രസൻ്റേഷൻ, കോഡിങ് എന്നിവ നടന്നു.
നവംബർ18,20 തീയതികളിൽ നടന്ന ടെക് ഫെസ്റ്റിൽ എത്തി ചേർന്ന എല്ലാവരെയും സ്നേഹത്തിൻ്റെ ഭാഷയിൽ മിസ്.രീഷ P.U.(H.O.D)സ്വാഗതം ചെയ്തു.വിവിധ സോഫ്റ്റ്‌വെയർ കമ്പനികളിൽ ജോലി ചെയ്യുന്ന പൂർവ്വ വിദ്യാർഥികളുടെ സാന്നിധ്യവും ഉണ്ടായിരുന്നു . ടെക് ഫെസ്റ്റിൻ്റെ പ്രവർത്തനങ്ങളൾ അഭിനന്ദിച്ച് കൊണ്ട് ഡോ. സിസ്റ്റർ.എലൈസ അധ്യക്ഷപ്രസംഗം നടത്തി.സർഗ്ഗാത്മതയും ടെക്നോളജിയും ഒത്തൊരുമിച്ചാൽ കമ്പ്യൂട്ടർ സയൻസ് എന്ന ശാസ്ത്ര ശാഖ വളരെ വിപുലമാക്കാൻ നമുക്ക് കഴിയും എന്നൊരു മുന്നറിയിപ്പ് നൽകി കൊണ്ടു നന്ദിത ദിനേശ്,നിവ്യ റിതൂ എല്ലാവർകും ആശസകൾ നേർന്നു.
തുടർന്ന് മത്സരങ്ങളിൽ വിജയിയായവർക്ക് ഡോ. സിസ്റ്റർ. എലൈസയും പൂർവ്വ വിദ്യാർത്ഥികളും ചേർന്ന് ക്യാഷ് പ്രൈസ് നൽകി അനുമോദിച്ചു. പങ്കടുത്ത എല്ലാവർക്കും ഡോ. സിസ്റ്റർ മിസ്.അമ്പിളി ജേക്കബ്. (പ്രോഗ്രാംകൺവീനർ) നന്ദി പറഞ്ഞു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb subscribe YouTube channel
https://www.youtube.com/@irinjalakudanews follow Instagram
https://www.instagram.com/irinjalakudalive