ഇരിങ്ങാലക്കുട : 5-ാമത് ഇരിങ്ങാലക്കുട അന്താരാഷ്ട്ര ചലച്ചിത്രമേള മാർച്ച് 8 മുതൽ 14 വരെ ഇരിങ്ങാലക്കുട മാസ് മൂവീസിലും ഓർമ്മ ഹാളിലുമായി സംഘടിപ്പിക്കും. പത്തോളം ഭാഷകളിൽ നിന്നായി ഡോക്യമെൻ്ററികൾ അടക്കം 21 ചിത്രങ്ങളാണ് ഇത്തവണ ഫെസ്റ്റിവലിൽ സ്ക്രീൻ ചെയ്യുന്നത്.
മാസ് തീയേറ്ററിൽ രാവിലെ 10, 12 എന്നീ സമയങ്ങളിലും ഓർമ്മ ഹാളിൽ വൈകീട്ട് 6 നും . മാവോയിസ്റ്റ്, നളിനകാന്തി, Josephs son, Agra, Deep Fridge, Divorce, തോൽക്കുന്ന യുദ്ധത്തിലെ പടയാളികൾ, Signature, ആണ്, നിള , Three of Us , Fallen Leaves, How to have sex , തടവ്, ജനനം 1947 പ്രണയം തുടരുന്നു എന്നിങ്ങനെ 21 ചിത്രങ്ങളാണ് പ്രദർശനത്തിന് ഉദ്ദേശിക്കുന്നത്. (ലിസ്റ്റിൽ മാറ്റം വരാം)
കേരള ചലച്ചിത്ര അക്കാദമി, തൃശ്ശൂർ ചലച്ചിത്ര കേന്ദ്ര എന്നിവയുടെ സഹകരണത്തോടെയാണ് ഇത്തവണയും ഫെസ്റ്റിവൽ നടത്തുന്നത്. ഡെലിഗേറ്റ് പാസ്സുകൾ അടുത്ത ആഴ്ചയോടെ ലഭ്യമാകും.