ഇരിങ്ങാലക്കുട : അമ്മന്നൂർ ഗുരുകുലത്തിലെ മാധവനാട്യ ഭൂമിയിൽ ഗുരുകുലത്തിന്റെ മുപ്പത്തി ഏഴാമത് കൂടിയാട്ട മഹോത്സവം പത്മശ്രി പെരുവനം കുട്ടൻ മാരാർ ഉദ്ഘാടനം ചെയ്തു വേണു ജി.യും അമ്മന്നൂർ കുട്ടൻ ചാക്യാർ എന്നിവർ ഭദ്രദീപം കൊളുത്തി ആചാര്യ വന്ദനത്തോടെ ആരംഭിച്ച യോഗത്തിന് ഇരിങ്ങാലക്കുട നഗരസഭാ ചെയർപേഴ്സൺ സുജ സഞ്ജീവ് കുമാർ അദ്ധ്യക്ഷത വഹിച്ചു.
ഗുരുകുലത്തിന്റെ ആചാര്യനായിരുന്ന ഗുരു അമ്മന്നൂർ പരമേശ്വര ചാക്യാർ അനുസ്മരണം പാമ്പ് മേക്കാട് ജാതവേദൻ നമ്പൂതിരിയും പത്മശ്രി പി.കെ.നാരായണൻ നമ്പ്യാർ അനുസ്മരണം ഉണ്ണികൃഷ്ണൻ നമ്പ്യാരും കലാമണ്ഡലം രാജീവും നടത്തി. ഗുരുകുലം പ്രസിഡന്റ് നാരായണൻ നമ്പ്യാർ സ്വാഗതവും ഗുരുകുലം സെക്രട്ടറി സൂരജ് നമ്പ്യാർ നന്ദിയും പറഞ്ഞു
യോഗത്തെ തുടർന്ന് ഗുരുകുലം ശ്രുതി അവതരിപ്പിച്ച കംസജനനം നങ്ങാർ കൂത്തും അരങ്ങേറി. മിഴാവിൽ കലാമണ്ഡലം രാജീവ്, കലാമണ്ഡലം ഹരിഹരൻ , ഇടക്ക കലാമണ്ഡലം ഉണ്ണികൃഷ്ണൻ.
രണ്ടാം ദിവസമായ ചൊവ്വാഴ്ച ദൂതവാക്യം കൂടിയാട്ടം അരങ്ങേറും. കൃഷ്ണന്റെ വരവ് അറിഞ്ഞ ദുര്യോധനൻ കൃഷ്ണനെ അവമാനിക്കാൻ വേണ്ടതെല്ലാം ചെയ്ത് പഞ്ചാലിയെ വസ്ത്രാക്ഷേപം ചെയ്യുന്ന ചിത്രപടം കാണുന്ന ഭാഗമാണ് അവതരിപ്പിക്കുന്നത് ദുര്യോധനനായി ഡോ. അമ്മന്നൂർ രജനീഷ് ചാക്യാർ രംഗത്തെത്തും.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com