ഇരിങ്ങാലക്കുട : കൂടിയാട്ടലോകത്തെ യുവതലമുറ കലാകാരന്മാർ ഒത്തുചേർന്ന് രൂപീകരിച്ച ‘ചൊല്ലിയാട്ടം’ എന്ന കൂട്ടായ്മ ഇരിങ്ങാലക്കുട ഡോക്ടർ കെ എൻ പിഷാരടി സ്മാരക കഥകളി ക്ലബ്ബുമായി സഹകരിച്ച്, ക്ലബ്ബിൻ്റെ സുവർണ ജൂബിലി ആഘോഷ പരിപാടിയായ ‘സുവർണ്ണ’ത്തോട് അനുബന്ധിച്ച് സെപ്റ്റംബർ 7, 8 തീയതികളിൽ അമ്മന്നൂർ ഗുരുകുലത്തിൽ സംഘടിപ്പിച്ച ‘നാട്യയൗവ്വനം 2024’ എന്ന കൂടിയാട്ടമഹോത്സവം പര്യവസാനിച്ചു.
വിവിധ ശൈലികളിൽ നിന്നും ഗുരുകുലങ്ങളിൽ നിന്നും ഉള്ള യുവകലാകാരൻമാർ ഒത്തുചേർന്ന് നടത്തുന്ന രംഗാവതരണങ്ങളാണ് ഈ മഹോത്സവത്തെ ശ്രദ്ധേയമാക്കിയത്. ആദ്യദിവസത്തെ ഉദ്ഘാടനയോഗത്തിൽ ചൊല്ലിയാട്ടം സെക്രട്ടറി കലാമണ്ഡലം വിജയ് സ്വാഗതവും, കഥകളി ക്ലബ്ബ് പ്രസിഡൻ്റ് അനിയൻ മംഗലശ്ശേരി അധ്യക്ഷ പ്രസംഗവും നടത്തി. അമ്മന്നൂർ ഗുരുകുലം കലാകാരി സരിത കൃഷ്ണകുമാർ നന്ദി പറഞ്ഞു
തുടർന്ന് കൂടിയാട്ടം ആചാര്യൻ ഗുരു അമ്മന്നൂർ കുട്ടൻ ചാക്യാർ വിളക്കിനു തിരികൊളുത്തി കൂടിയാട്ടമഹോത്സവത്തിന് തുടക്കം കുറിച്ചു. തുടർന്ന് ചൊല്ലിയാട്ടം കൂട്ടായ്മയിലെ അംഗങ്ങൾ ചാക്യാർകൂത്ത്, ശ്രീകൃഷ്ണാവതരം നങ്ങ്യാർകൂത്ത്, സുഭദ്രാധനഞ്ജയം കൂടിയാട്ടം എന്നിവ അവതരിപ്പിച്ചു.
രണ്ടാം ദിവസം ഉദ്യാനവർണ്ണന, അക്രൂരഗമനം നങ്ങ്യാർകൂത്ത്, തോരണയുദ്ധം കൂടിയാട്ടം എന്നിവയും അരങ്ങേറി. വരും വർഷങ്ങളിലും വിപുലമായി തന്നെ കൂടിയാട്ടമഹോത്സവങ്ങൾ നടത്തും എന്ന് ചൊല്ലിയാട്ടം സംഘാടകർ അറിയിച്ചു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com