ഇരിങ്ങാലക്കുട : വയനാട് പുനരധിവാസ ഭവന നിർമ്മാണ പദ്ധതിക്ക് വേണ്ടി ജിവിഎച്ച്എസ്എസ് ഗേൾസ് ഇരിങ്ങാലക്കുട എൻഎസ്എസ് വൊളണ്ടിയേഴ്സ് ദോത്തി ചലഞ്ചിലൂടെ 20000 രൂപ സമാഹരിച്ചു. പി.ടി.എ പ്രസിഡന്റ് അനിൽകുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ എൻഎസ്എസ് വളണ്ടിയേഴ്സ് ലീഡേഴ്സ് സൂര്യഗായത്രി, ദേവിക ജയചന്ദ്രൻ എന്നിവർ സമാഹരണതുക ഇരിങ്ങാലക്കുട നഗരസഭ ചെയർപേഴ്സൺ സുജ സഞ്ജീവ് കുമാറിന്റെ സാന്നിധ്യത്തിൽ സംസ്ഥാന വിഎച്ച്എസ്ഇ എൻഎസ്എസ് നു വേണ്ടി പ്രിൻസിപ്പൽ ധന്യ കെ ആർ ന് കൈമാറി
ചലഞ്ചിൽ സഹകരിച്ച എല്ലാ സുമനസ്സുകൾക്കും നഗരസഭാ അധ്യക്ഷ അഭിനന്ദനങ്ങൾ നേർന്നു. പ്രിൻസിപ്പൽ ധന്യ കെ ആർ സ്വാഗതം ആശംസിച്ച ചടങ്ങിൽ എൻഎസ്എസ് പ്രോഗ്രാം ഓഫീസർ റോസ്മിൻ എ മഞ്ഞളി നന്ദി അറിയിച്ചു. അധ്യാപകരായ ഹേന കെ ആർ, ശ്രീരേഖ കെ പി, ഷീജ ജി ജി എന്നിവർ ധനസമാഹരണത്തിന് നേതൃത്വം നൽകി.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com