ഇരിങ്ങാലക്കുട : സേവാഭാരതി ഇരിങ്ങാലക്കുടയും കൊച്ചി ഐ ഫൗണ്ടേഷനും എറണാകുളം അപ്പോള അഡ്ലക്സ് ആശുപത്രിയുടെയും ആഭിമുഖ്യത്തിൽ സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് സേവാഭാരതി ഓഫീസിൽ ശനിയാഴ്ച നടന്നു. ഡോ. ഉഷാകുമാരി, ഡോ. ഹരീന്ദ്രനാഥും ഉദ്ഘാടനം നിർവഹിച്ച ക്യാമ്പിൽ സേവഭാരതി പ്രസിഡന്റ് നളിൻ ബാബു, സെക്രട്ടറി സായി എന്നിവർ അധ്യക്ഷത വഹിച്ചു.
അരോമ ബേക്കറി ഉടമ രാമകൃഷ്ണൻ സേവാഭാരതിക്ക് വേണ്ടി രണ്ട് തെർമോമീറ്റർ ഒരു സ്റ്റെറിലൈസർ, ഒരു ബിപി അപ്പറേറ്സ് എന്നിവ സംഭാവന നൽകി.
ഐ ക്യാമ്പിൽ 81 പേർ പങ്കെടുത്തു. 30 പേർക്ക് സർജറി നിർദേശിച്ചു. 46 പേരെ ജനറൽമെഡിസിൻ ഡോക്ടർ കൺസൾട്ട് ചെയ്തു.
മെഡിസെൽ അംഗങ്ങളായ കൺവീനർ രാജലക്ഷ്മി സുരേഷ് ബാബു, സെക്രട്ടറി സൗമ്യ സംഗീത്, പ്രസിഡണ്ട് മിനി സുരേഷ്, കല, ടിന്റു, വിദ്യാ സജിത്ത്, കവിത, ഹരികുമാർ തളിയക്കാട്ടിൽ , ജഗദീഷ് പണിക്കാവീട്ടിൽ , ഒ എൻ സുരേഷ് എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com