ഇരിങ്ങാലക്കുട : അഖില ഭാരത അയ്യപ്പ സേവാ സംഘം ഇരിങ്ങാലക്കുട ശാഖയുടെ ആഭിമുഖ്യത്തിൽ അയ്യങ്കാവ് ഭഗവതി ക്ഷേത്ര സന്നിധിയിൽ നവകേരളസദസ്സ് അയ്യങ്കാവ് മൈതാനത്ത് നടക്കുന്ന ഡിസംബർ 6 ന് നടത്താൻ ഉദ്ദേശിച്ച ദേശവിളക്കിന് ദേവസ്വമാണ് അനുമതി നിഷേധിച്ചെന്ന പ്രചരണം അടിസ്ഥാന രഹിതമെന്ന് കൂടൽമാണിക്യം ദേവസ്വം ചെയർമാൻ യു പ്രദീപ് മേനോൻ
അഖില ഭാരത അയ്യപ്പ സേവാ സംഘം ഇരിങ്ങാലക്കുട ശാഖ ആവശ്യപ്പെട്ട പ്രകാരം കൂടൽമാണിക്യം ക്ഷേത്രത്തിന്റെ കീഴേടമായ അയ്യങ്കാവ് ഭഗവതി ക്ഷേത്ര സന്നിധിയിൽ ഡിസംബർ 6 ന് ദേശവിളക്ക് നടത്തുന്നതിന് സ്ഥലം വിട്ടുനൽകാൻ അനുമതി നൽകിയിട്ടുണ്ടെന്ന് ചെയർമാൻ പറഞ്ഞു. ഇതിനായി എല്ലാ സൗകര്യങ്ങളും ചെയ്തു നൽകിയതായും ദേവസ്വം അഡ്മിനിസ്ട്രേറ്റർ ഉഷ നന്ദിനിയും പറഞ്ഞു.
പക്ഷെ ഇപ്പോൾ ദേശവിളക്ക് നടത്തുന്നതുമായി ബന്ധപ്പെട്ട് അനാവശ്യ വിവാദങ്ങൾ നവമാധ്യമങ്ങളിലും മറ്റും വന്നതായി ശ്രദ്ധയിൽ പെട്ടിരിക്കുന്നു എന്ന് ദേവസ്വം ചെയർമാൻ പറഞ്ഞു. ദേവസ്വം ഭരണസമിതി അംഗങ്ങളായ അഡ്വ കെ ജി അജയ് കുമാർ , കെ ജി സുരേഷ് എന്നിവരും ചെയർമാനോടൊപ്പം ഉണ്ടായിരുന്നു
അയ്യങ്കാവ് ഭഗവതി ക്ഷേത്ര സന്നിധിയിലെ ദേശവിളക്ക് – ദേവസത്തിന്റെ വിശദീകരണക്കുറിപ്പ്
അഖില ഭാരത അയ്യപ്പ സേവാ സംഘം ഇരിങ്ങാലക്കുട ശാഖയുടെ നേതൃത്വത്തിൽ 2023 ഡിസംബർ 6 ന് കൂടൽമാണിക്യം ദേവസ്വം കീഴേടം അയ്യങ്കാവ് ഭഗവതി ക്ഷേത്ര സന്നിധിയിൽ ദേശവിളക്ക് നടത്തുന്നതുമായി ബന്ധപ്പെട്ട് അനാവശ്യ വിവാദങ്ങൾ നവമാധ്യമങ്ങളിലും മറ്റും വന്നതായി ശ്രദ്ധയിൽ പെട്ടിരിക്കുന്നു.
ഭക്തജനങ്ങളുടെ അറിവിലേക്കായി സൂചിപിക്കുകയാണ്. 23.09.2023 ന് അഖില ഭാരത അയ്യപ്പ സേവാ സംഘം ഇരിങ്ങാലക്കുട ശാഖയുടെ ആഭിമുഖ്യത്തിൽ അയ്യങ്കാവ് ഭഘവതി ക്ഷേത്ര സന്നിധിയിൽ 2023 ഡിസംബർ 6 ന് ദേശവിളക്ക് നടത്തുന്നതിന് അനുമതി നൽകിയിട്ടുണ്ടെന്ന വിവരം ഇതിനാൽ അറിയിക്കുന്നു.
എല്ലാ വർഷത്തേയും പോലെ വൃശ്ചിക മാസത്തിലെ ഉത്രം നാളിൽ (2023 ഡിസംബർ 6) ദേശവിളക്ക് നടത്തുവാനും ദേശവിളക്കിന് ആവശ്യമായ വിളക്കുകൾ കൂടൽമാണിക്യം ക്ഷേത്രത്തിൽ നിന്ന് അനുവദിക്കാനും, അന്നദാനത്തിന് പാചകത്തിനായി കൂടൽമാണിക്യം ക്ഷേത്രം തെക്കേ ഊട്ടുപുരയിലെ ആവശ്യമായ പാത്രങ്ങൾ അനുവദിക്കാനും അഡ്മിനിസ്ട്രേറ്റർ രേഖാമൂലം അനുമതി നൽകിയിട്ടുണ്ട്. ആർക്കും കൂടൽമാണിക്യം ദേവസ്വം ഓഫീസിൽ രേഖകൾ പരിശോധിക്കാവുന്നതാണ്.
മതേതരത്വത്തിനും ജനാധിപത്യത്തിനും പേര് കേട്ട ഇരിങ്ങാലക്കുടയിൽ അനാവശ്യ വിവാധങ്ങൾ ഉണ്ടാക്കാൻ ശ്രമിക്കുന്നതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. നല്ലവരായ നാട്ടുക്കാരും ഭക്തജനങ്ങളും ഇത് തിരിച്ചറിയണമെന്ന് അഭ്യർത്ഥിക്കുന്നു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com