ഇരിങ്ങാലക്കുട: സെൻറ് ജോസഫ് ഓട്ടണോമസ് കോളേജിലെ രസതന്ത്ര വിഭാഗത്തിന്റെ നേതൃത്വത്തിൽ KSCSTE യുടെയും Autonomy Cell ന്റെയും സഹായത്തോടെ സംഘടിപ്പിക്കുന്ന ദേശീയ സെമിനാറിനു തുടക്കമായി. ഡോ. പ്രദീപൻ പെരിയാട്ട് (കണ്ണൂർ യൂണിവേഴ്സിറ്റി) ഉദ്ഘാടനം ചെയ്ത ചടങ്ങിൽ പ്രിൻസിപ്പൽ ഡോ. സിസ്റ്റർ എലൈസ അധ്യക്ഷത വഹിച്ചു. രസതന്ത്ര വിഭാഗം മേധാവി ഡോ. ഡീന ആന്റണി സി. സ്വാഗതവും, മുൻ മേധാവി ഡോ. ജെസ്സി ഇമ്മാനുവേൽ ആശംസയും സെമിനാർ കോർഡിനേറ്റർ ഡോ. ഡെല്ല തെരേസ് ഡേവിസ് നന്ദിയും പ്രകാശിപ്പിച്ചു. ഡോ. പ്രദീപൻ പെരിയാട്ട്, എൻ. എസ്. ശ്രീകാന്ത് (കണ്ണൂർ യൂണിവേഴ്സിറ്റി), എന്നിവർ ക്ലാസുകൾ നയിച്ചു. നാളെ ഡോ. രമ്യ രമേഷ് (സി എസ് ഐ ആർ- ഐ ഐ സി റ്റി, ഹൈദരാബാദ് ) ഡോ. അബി റ്റി. ജി. (എസ്. എച്ച്. കോളേജ്, തേവര) എന്നിവർ ക്ലാസുകൾ നയിക്കും.