പത്മ ജ്യോതി പുരസ്‌കാരം ചിത്ര വിശേശ്വരനും, കെ.എസ്. ബാലകൃഷ്‌ണനും -പല്ലാവൂർ ഗുരുസ്‌മൃതി അവാർഡ് കുനിശ്ശേരി ചന്ദ്രൻ മാരാർക്ക്, തൃപ്പേക്കുളം പുരസ്‌കാരം പോറാത്ത് ചന്ദ്രശേഖര മാരാർക്കും – 16-ാമത് ദേശീയ പല്ലാവൂർ താളവാദ്യമഹോത്സവം ഡിസംബർ 15 മുതൽ 20 വരെ ഇരിങ്ങാലക്കുടയിൽ

ഇരിങ്ങാലക്കുട : പല്ലാവൂർ സമിതിയുടെ 16-ാമത് ദേശീയ പല്ലാവൂർ താളവാദ്യമഹോത്സവം ഡിസംബർ 15 മുതൽ 20 വരെ ഇരിങ്ങാലക്കുട ശ്രീകൂടൽമാണിക്യം ക്ഷേത്രം കിഴക്കേ ഗോപുരനടയിൽ നടക്കുമെന്ന് സംഘാടകർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.

പല്ലാവൂർ, തൃപ്പേക്കുളം അനുസ്‌മരണ പ്രഭാഷണം, അവാർഡ് സമർപ്പണം, പത്മജ്യോതി പുരസ്‌കാര സമർപ്പണ സദസ്സ്, തായമ്പക, കേളി, മിഴാവിൽ തായമ്പക എന്നീ പുതുമയാർന്ന പരിപാടികളോടെ ആയിരിക്കും പരിപാടികൾ.

വാദ്യകലാരൂപങ്ങളിൽ മുഖ്യപങ്കു വഹിക്കുന്ന തായമ്പകയ്ക്ക് വിപുലമായ ഒരു വേദിയൊരുക്കുക എന്ന മോഹത്തോടെ 2010 ൽ തുടങ്ങിയ ഈ വാദ്യോത്സവം ഇതിനകം പ്രഗത്ഭരായ കലാകാരൻമാരുടേയും വളർന്നു വരുന്ന കലാകാരൻമാരുടേയും വിശേഷാവതരണത്തികവിനാൽ അലങ്കരിക്കപ്പെട്ടു കഴിഞ്ഞു.

ശ്രീകൂടൽമാണിക്യം ക്ഷേത്രത്തിന്റെ കിഴക്കേ ഗോപുരനടയിൽ ഉയരുന്ന പ്രത്യേക വേദിയിൽ 15ന് ദേശീയ പല്ലാവൂർ താളവാദ്യ മഹോത്സവത്തിനു തിരിതെളിയും. വൈകീട്ട് 6 മണിക്ക് പത്മശ്രീ പെരുവനം കുട്ടൻ മാരാർ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്യുന്നതോടൊപ്പം ഹിന്ദി തെന്നിന്ത്യൻ മലയാള ചലച്ചിത്രങ്ങളിൽ ഒരുകാലയ ളവിലെ താരപ്രഭയും അനുഗൃഹീത ഭരതനാട്യനർത്തകിയുമായിരുന്ന പത്മിനി രാമചന്ദ്രന്റെ സ്‌മരണാർത്ഥം അവരുടെ മകൻ പ്രേം രാമചന്ദ്രൻ ഏർപ്പെടുത്തിയ ‘പത്മജ്യോതിപുരസ്‌കാര’ങ്ങളുടെ സമർപ്പണസദസ്സും ഇതോടൊപ്പം ഉണ്ടായിരിക്കും.

പത്മ ജ്യോതി പുരസ്‌കാരം ചിത്ര വിശേശ്വരനും, കെ.എസ്. ബാലകൃഷ്‌ണനും നൽകുന്നതാണ്. സമാപനദിവസം ഡിസംബർ 20 ന് കുനിശ്ശേരി ചന്ദ്രൻ മാരാർക്ക് ഈ വർഷത്തെ പല്ലാവൂർ ഗുരുസ്‌മൃതി അവാർഡും പോറാത്ത് ചന്ദ്രശേഖര മാരാർക്ക് തൃപ്പേക്കുളം പുരസ്‌കാരവും സമർപ്പിക്കും.


ദേശീയ പല്ലാവൂർ താള വാദ്യ മഹോത്സവത്തിന്റെ ഭാഗമായി ഡിസംബർ 15 തിങ്കളാഴ്ച വൈകിട്ട് 7 30ന് നന്ദിനി വർമ്മയുടെ തായമ്പക. 16 ചൊവ്വാഴ്ച വൈകിട്ട് 6 30ന് ചെറുതാഴം ദിലീപിന്റെ തായമ്പക,

ഡിസംബർ 17 ബുധനാഴ്ച വൈകിട്ട് 6 മണിക്ക് കലാമണ്ഡലം രവിശങ്കർ, കലാമണ്ഡലം ഹരിഹരൻ എന്നിവരുടെ കേളി. 7 മണിക്ക് കലാമണ്ഡലം രാജീവ് കലാമണ്ഡലം വിനീഷ് എന്നിവരുടെ മിഴാവിൽ ഇരട്ട തായമ്പക. മിഴാവിൽ കൂടെ പങ്കെടുക്കുന്നവർ കലാമണ്ഡലം വിജയ് കലാമണ്ഡലം രാഹുൽ ടി എസ്.

ഡിസംബർ 18 വ്യാഴാഴ്ച വൈകിട്ട് 6 30ന് ചെറുതാഴം വിഷ്ണുരാജ്, കല്ലേക്കുളങ്ങര ആദർശ് എന്നിവരുടെ ഇരട്ട തായമ്പക.

ഡിസംബർ 19 വെള്ളിയാഴ്ച വൈകിട്ട് 6 30ന് കലാമണ്ഡലം സുമേഷ് പെരുവനം കാർത്തിക് എന്നിവരുടെ ഇരട്ടതായമ്പക.

സമാപന ദിവസമായ ഡിസംബർ 20 ശനിയാഴ്ച 6 മണിക്ക് ദേശീയ പല്ലാവൂർ താളവാദ്യ മഹോത്സവം സമാപന ചടങ്ങ് അവാർഡ് സമർപ്പണം, തുടർന്ന് 7 30ന് പത്മശ്രീ മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ, മട്ടന്നൂർ ശ്രീകാന്ത്, മട്ടന്നൂർ ശ്രീരാജ് എന്നിവരുടെ തൃത്തായമ്പക.

ഇരിങ്ങാലക്കുട പ്രസ് ക്ലബ്ബിൽ ചേർന്ന വാർത്താ സമ്മേളനത്തിൽ പല്ലാവൂർ സമിതി പ്രസിഡന്റ് കലാമണ്ഡ‌ലം ശിവദാസ്, സെക്രട്ടറി കലാനിലയം ഉദയൻ നമ്പൂതിരി, കേരള കലാമണ്ഡലം കൽപ്പിത സർവകലാശാല മുൻ ഡെപ്യൂട്ടി വി കലാധരൻ , സുധാമൻ , അനിൽ എന്നിവർ പങ്കെടുത്തു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page