ഇരിങ്ങാലക്കുട : ഉണ്ണായിവാര്യർ സ്മാരക കലാനിലയത്തിൽ എഴുപതാം സ്ഥാപക ദിനം ആഘോഷിച്ചു . ജൂലൈ 12 ശനിയാഴ്ച രാവിലെ ഉണ്ണായി വാര്യർ പ്രതിമയ്ക്ക് മുന്നിൽ പുഷപർച്ചനയോടുകൂടി വാർഷിക ആഘോഷങ്ങൾ ആരംഭിച്ചു. തുടർന്നു നടന്ന യോഗം കലാനിലയം പ്രസിഡന്റ് എം ശ്രീകുമാർ ഉദ്ഘാടനം നിർവഹിച്ചു . വൈസ് പ്രസിഡന്റ് കെ കെ കൃഷ്ണൻ നമ്പൂതിരി അധ്യക്ഷത വഹിച്ചു.
കഥകളി ആചാര്യൻ സദനം കൃഷ്ണൻകുട്ടി , കലാനിലയം ഉണ്ണികൃഷ്ണൻ , ഭരണസമിതി അംഗങ്ങളായ പ്രവീൺസ് ഞാറ്റുവേറ്റി, ശരത് രാജൻ, ഉദയൻ നമ്പൂതിരി എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു . തുടർന്ന് കലാനിലയും ഉണ്ണികൃഷ്ണൻ, കലാനിലയും രാജീവൻ, കലാനിലയം ഉദയൻ നമ്പൂതിരി, കലാനിലയം ശ്രീജിത്ത് എന്നിവരുടെ കഥകളി പദകച്ചേരിയും നടന്നു.
ഉണ്ണായിവാര്യർ സ്മാരക കലാനിലയം സെക്രട്ടറി അഡ്വ. സതീഷ് വിമലൻ സ്വാഗതവും തങ്കപ്പൻ പാറയിൽ നന്ദിയും പറഞ്ഞു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

