നഗരസഭയിലെ മുഴുവൻ റോഡുകളും സഞ്ചാര യോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് 8 ബി.ജെ.പി കൗൺസിലർമാർ നയിക്കുന്ന ഉപവാസ സമരം ഠാണ സെൻ്ററിൽ ആരംഭിച്ചു

ഇരിങ്ങാലക്കുട : യു.ഡി.എഫ് ഭരിക്കുന്ന ഇരിങ്ങാലക്കുട നഗരസഭയുടെ ഭരണ സ്തംഭനത്തിനെതിരെയും, നഗരസഭയിലെ മുഴുവൻ റോഡുകളും സഞ്ചാര യോഗ്യമാക്കണമെന്നും ആവശ്യപ്പെട്ട് ഇരിങ്ങാലക്കുട നഗരസഭയിലെ 8 ബി.ജെ.പി കൗൺസിലർമാർ നയിക്കുന്ന ഉപവാസ സമരം ഠാണ സെൻ്ററിൽ ആരംഭിച്ചു. സംസ്ഥാന ട്രഷറർ അഡ്വ. ഇ. കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു. ടൗൺ ഏരിയ പ്രസിഡണ്ട് ലിഷോൺ ജോസ് കാട്ട്ളാസ് അദ്ധ്യക്ഷത വഹിച്ചു.

ഇരിങ്ങാലക്കുട നഗരസഭയിലെ ബി.ജെ.പി കൗൺസിലർമാരായ ആർച്ച അനീഷ്, സന്തോഷ് ബോബൻ, ഷാജു ടി കെ, അമ്പിളി ജയൻ , വിജയകുമാരി അനിലൻ, സ്മിത കൃഷ്ണകുമാർ, മായ അജയൻ, സരിത സുഭാഷ് എന്നിവരാണ് ഉപവാസം ആരംഭിച്ചത്.

ടൗൺ ജനറൽ സെക്രട്ടറി ബാബുരാജ് കെ എം സ്വാഗതം പറഞ്ഞു. ഇരിങ്ങാലക്കുട മണ്ഡലം പ്രസിഡണ്ട് ആർച്ച അനീഷ് , സംസ്ഥാന കമ്മിറ്റി അംഗം സന്തോഷ് ചെറാക്കുളം, ജില്ല ജനറൽ സെക്രട്ടറി കെ പി ഉണ്ണികൃഷ്ണൻ ജില്ല വൈസ് പ്രസിഡണ്ട് അജയകുമാർ, അഭിലാഷ് കണ്ടാരംതറ, പടിയൂർ പഞ്ചായത്ത് പ്രസിഡണ്ട് ബിനോയ് കോലാന്ത്ര എന്നിവർ സംസാരിച്ചു.

ജില്ല സെക്രട്ടറിമാരായ ശ്യാംജി, അജീഷ്, പൊറത്തിശ്ശേരി ഏരിയ കമ്മറ്റി പ്രസിസണ്ട് സൂരജ് കടുങ്ങാടൻ, ജന: സെക്രട്ടറി സൂരജ് നമ്പ്യാങ്കാവ്, മണ്ഡലം ജനറൽ സെക്രട്ടറിമാരായ ഷൈജു കുറ്റിക്കാട്ട്, വി.സി. രമേഷ്, വൈസ് പ്രസിഡണ്ടുമാരായ രമേശ് അയ്യർ, അജയൻ തറയിൽ, ട്രഷറർ ജോജൻ കൊല്ലാട്ടിൽ എന്നിവർ നേതൃത്വം നൽകി.

You cannot copy content of this page