കല്ലേറ്റുംകര : മുക്കുപണ്ടം പണയം വെച്ച് 1,71295 രൂപയുടെ തട്ടിപ്പ് നടത്തിയ കേസിലെ പ്രതി അറസ്റ്റിൽ. തശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി.കൃഷ്ണകുമാർ ഐ.പി.എസ് ന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
താഴേക്കാട് സർവ്വീസ് സഹകരണ ബാങ്കിന്റെ കുണ്ടൂർ ശാഖയിൽ 24.01.2024 തിയ്യതി 24.100 ഗ്രാം തൂക്കം വരുന്ന ആഡ്യൻ മോഡൽ മുക്കുപണ്ടമാല പണയം വെച്ച് 111295/- രൂപയും, 04.05.2024 തിയ്യതി 12 ഗ്രാം മുത്തരഞ്ഞാൻ മോഡൽ മുക്കുപണ്ട അരഞ്ഞാൻ പണയം വെച്ച് 60000/- രൂപ അടക്കം മൊത്തം 1,71295/- രൂപ കൈപ്പറ്റി തട്ടിപ്പ് നടത്തിയ സംഭവത്തിന് താഴേക്കാട് സർവ്വീസ് സഹകരണ ബാങ്ക് സെക്രട്ടറിയുടെ പരാതിയിൽ ആളൂർ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിരുന്നു.
ഈ കേസിലെ പ്രതിയായ പുത്തൻച്ചിറ പൊരുമ്പുകുന്ന് സ്വദേശി മാക്കാട്ടിൽ വീട്ടിൽ സൈജു (49) എന്നയാളെയാണ് തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാർ ഐ.പി.എസ് ന്റെ നേതൃത്വത്തിൽ പോലീസ് അറസ്റ്റ് ചെയ്തത്. നടപടിക്രമങ്ങൾക്ക് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും.
ബാങ്കിൽ പണയം വെയ്ക്കുന്ന സ്വർണ്ണം മൂന്ന് മാസം കൂടുമ്പോൾ ഗോൾഡ് അപ്രൈസറെക്കൊണ്ട് പരിശോധിപ്പിക്കാറുണ്ട് അത്തരത്തിൽ പരിശോധിച്ചപ്പോഴാണ് സൈജു പണയം വെച്ചത് മുക്കു പണ്ടങ്ങളാണെന്ന് തെളിഞ്ഞത്. തുടർന്നാണ് പരാതി നൽകിയത്.
സംഭവത്തെ തുടർന്ന് ഒളിവിൽ പോയ സൈജു ഇയാളുടെ വീട്ടിൽ എത്തിയിട്ടുണ്ടെന്നുള്ള രഹസ്യ വിവരം ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ചത് പ്രകാരമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി.കൃഷ്ണകുമാർ ഐ.പി.എസ് ന്റെ നേതൃത്വത്തിൽ ആളൂർ പോലീസ് സ്റ്റേഷൻ എസ്.എച്ച.ഒ ഷാജിമോൻ.ബി, എസ്.ഐ ജോർജ്ജ് കെ.പി, ജി.എ.എസ്.ഐ മിനിമോൾ, സി.പി.ഒ മാരായ അരുൺ, ഹരികൃഷ്ണൻ, നിഖിൽ എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

