ഗാട്ട് സോൺ ചെയർമാൻ എക്സലൻസ് അവാർഡ് ലയൺ അഡ്വ. ജോൺ നിധിൻ തോമസിന്

ഇരിങ്ങാലക്കുട : 2024 – 2025 വർഷത്തിൽ നടത്തിയ മികച്ച സേവന പ്രവർത്തനങ്ങളെ മുൻനിറുത്തി ലയൺസ് ഇൻറ്റർ നാഷണൽ നൽകുന്ന ഗാട്ട് സോൺ ചെയർമാൻ എക്സലൻസ് അവാർഡ് ലയൺ അഡ്വ. ജോൺ നിധിൻ തോമസിന് ലഭിച്ചു.

കഴിഞ്ഞ വർഷം ഇദ്ദേഹത്തിന്റെ നേതൃത്വത്തിൽ ആരംഭിച്ച മൂന്ന് പുതിയ ക്ലബുകൾ , സാമൂഹിക ജീവകാരുണ്യ മേഖലയിൽ നടത്തിയ പ്രവർത്തനങ്ങൾ, സൗജന്യ ഭവന നിർമ്മാണം, സൗജന്യ ഡയാലിസിസ് , നേത്ര ചിക്തസ ക്യാമ്പുകൾ, ചികിൽസ ക്യാമ്പുകൾ, പരിസ്ഥിതി സംരക്ഷണ പദ്ധതികൾ , പഠന സഹായ പദ്ധതികൾ തുടങ്ങി ഇദ്ദേഹം നടത്തിയ മികച്ച സേവന പ്രവർത്തനങ്ങളെ മുൻനിറുത്തിയാണ് ലയൺസ് ഇൻറ്റർ നാഷണൽ നൽകുന്ന ഗാട്ട് സോൺ ചെയർമാൻ എക്സലൻസ് അവാർഡിന് അർഹനായത്.

തൃശൂരിൽ വച്ച് നടന്ന ചടങ്ങിൽ മൾട്ടിപ്പിൾ കൗൺസിൽ സെക്രട്ടറി ലയൺ ജെയിംസ് പോൾ വളപ്പില അവാർഡ് സമ്മാനിച്ചു. ഡിസ്ട്രിക്റ്റ് ഗവർണർ ലയൺ ടി ജയകൃഷ്ണൻ , ഗാട്ട് ഏരിയ ലീഡർ അഡ്വ വാമൻ കുമാർ , കാബിനറ്റ് സെക്രട്ടറി മുരളീധരൻ , ലയൺ ലീന വളപ്പില , ലയൺ നേതാക്കളായ ലയൺ ശ്രീധരൻ നായർ ,ലയൺ അഡ്വ. മിക്കി , ലയൺ. എ രാമചന്ദ്രൻ എന്നിവർ പങ്കെടുത്തു.

Gat Zone Chairman Excellence Award to Lion Adv. John Nithin Thomas

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page