അവിട്ടത്തൂർ : അഗസ്ത്യ ഗ്രൂപ്പ് ഓഫ് യൂണിറ്റിയുടെ ഉദ്‌ഘാടനവും എൽ.ബി.എസ്.എം എച്ച്.എസ്.എസ്, ഗൈഡ്സ് , എ.ഐ.എം.എ എന്നിവയുടെ സഹകരണത്തോടെ നടത്തിയ മെഡിക്കൽ ക്യാമ്പും സുപ്രസിദ്ധ സിനിമ സംഗീത സംവിധായകൻ ഔസെപ്പച്ചൻ നിർവഹിച്ചു. തന്റെ ജീവിതത്തിൽ ആയുർവേദമരുന്ന് കൊണ്ടു തന്റെ ഗുരുതരമായ രോഗം മാറിയതും അദ്ദേഹം പറഞ്ഞു. ആയുർവേദ മരുന്നിന്റെ പ്രസക്തിയും അദ്ദേഹം വിവരിച്ചു. പ്രസിഡണ്ട് ടി .ശിവകുമാർ അധ്യക്ഷത വഹിച്ചു.
സി.സി സുരേഷ്, കൃഷ്ണൻ നമ്പൂതിരി, യു പ്രദീപ്മേനോൻ, കെ.കെ. വിനയൻ, ഫാ. ഡേവിസ് അമ്പൂക്കൻ, ടി.എൻ. പ്രസീദ ടീച്ചർ , ഡോ. പ്രവീൺ എന്നിവർ സംസാരിച്ചു. ടി.ശ്യാം രാജ് സ്വാഗതവും, വി.എസ്. മോഹനൻ നന്ദിയും പറഞ്ഞു.
മത രാഷ്ട്രീയ താല്പര്യങ്ങൾക്കതീതമായി അവിട്ടത്തൂർ ഗ്രാമത്തിന്റെ പാരമ്പര്യത്തിലും പൈത്യകത്തിലും അഭിമാനമുള്ള ഒരുകൂട്ടം ആളുകൾ രൂപം കൊടുത്തിട്ടുള്ള സംഘടനയാണ് “അഗസത്വ ഗ്രൂപ്പ് ഓഫ് യൂണിറ്റി’ . പ്രഥമ പരിപാടിയായിരുന്നു സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ്. അവിട്ടത്തൂർ നാട്ടിലെ സജ്ജനങ്ങളുടെ മാനസികവും ബൗദ്ധികവുമായ വികാസവും ആനന്ദവുമാണ് ഉദ്ദേശ്യലക്ഷ്യം. അതിനായി മാസംതോറും എല്ലാ മേഖലകളെയും സ്‌പർശിച്ചുകൊണ്ടുള്ള പരിപാടികളാണ് സംഘടന ആസുത്രണം ചെയ്യാൻ ഉദ്ദേശിക്കുന്നത്
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com