ഇരിങ്ങാലക്കുട : നിശബ്ദത ബലഹീനതയായി കണ്ടു ക്രൈസ്തവ സമൂഹത്തെ അടിച്ചൊതുക്കാൻ ആരെങ്കിലും വ്യാമോഹിക്കുന്നുണ്ടെങ്കിൽ അതിനൊരു അപവാദമാണ് ഇന്ന് ഇരിങ്ങാലക്കുടയിൽ വൻ പങ്കാളിത്തത്തോടുകൂടി കാണുന്ന പ്രതിഷേധ റാലി എന്ന് ഇരിങ്ങാലക്കുട രൂപത വികാരി ജനറൽ മോൺ ഫാ ജോളി വടക്കൻ മുന്നറിയിപ്പ് നൽകി.
ഛത്തീസ്ഗഡിൽ സന്യാസിനിമാരുടെ അകാരണമായ അറസ്റ്റിനെതിരെ ഇരിങ്ങാലക്കുട രൂപത എ.കെ.സി.സി യുടെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട ബിഷപ്പ് ഹൗസിൽ നിന്നും ആരംഭിച്ച പടുകൂറ്റൻ പ്രതിഷേധ റാലി ഉദ്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഭാരതത്തിൽ ക്രൈസ്തവർ കാലങ്ങളായി കുറഞ്ഞു വരികയാണെന്നും, ആരോപിക്കുന്ന പോലെ മതപരിവർത്തനം വ്യാപകമായി നടക്കുന്നുണ്ടെങ്കിൽ ഇത് സംഭവിക്കുമോ എന്ന് ഏവരും ചിന്തിക്കേണ്ടതാണെന്നും അദ്ദേഹം ഓർമ്മപ്പെടുത്തി.
തീവ്രസ്വഭാവമുള്ള മത സംഘടനകൾ ഏത് വിഭാഗത്തിൽ പെട്ടതാണെങ്കിലും അവയെ സമൂഹത്തിൽ നിന്ന് ഒറ്റപ്പെടുത്തേണ്ട കർത്തവ്യം ഭരണകർത്താക്കൾക്കും ജനങ്ങൾക്കും ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. പ്രതിഷേധ റാലിയുടെ പതാക കൈമാറൽ ചടങ്ങ് ഇരിങ്ങാലക്കുട രൂപത മുഖ്യ വികാരി ജനറൽ മോൺ ജോസ് മാളിയേക്കൽ ഇരിങ്ങാലക്കുട രൂപത കത്തോലിക്ക കോൺഗ്രസ് പ്രസിഡന്റ് ഡേവിസ് ഊക്കിന് കൈമാറി നിർവഹിച്ചു.

ഇരിങ്ങാലക്കുട രൂപത കത്തോലിക്ക കോൺഗ്രസ് ഡയറക്ടർ ഫാ. ലിജു മഞ്ഞപ്രകാരൻ, മഞ്ഞപ്ര ക്കാരൻ ഫാദർ വട്ടോളി സി.എം.ഐ, കത്തീഡ്രൽ വികാരി ഫാ. .ഡോ. ലാസർ കുറ്റിക്കാടൻ , വികാരി ജനറൽ മോൺ ഫാ വിൽസൺ ഈറത്തറ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
കറുത്ത തുണികൊണ്ട് വായ് മൂടികെട്ടിയുള്ള സിസ്റ്റർമാരുടെ വൻപങ്കാളിത്തത്തോടെ ശ്രദ്ധേയമായ പ്രതിഷേധ റാലി ബിഷപ്പ് ഹൗസിൽ നിന്ന് ആരംഭിച്ച് നഗരപ്രദക്ഷിണം നടത്തി കത്തീഡ്രലിൽ അങ്കണത്തിൽ സമാപിച്ചു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
