ഗർഭിണിയായ യുവതി ഭർതൃ വീട്ടിൽ ആത്മഹത്യ ചെയ്ത സംഭവം, ഭർത്താവിനെയും ഭർതൃ മാതാവിനെയും അറസ്റ്റ് ചെയ്തു

ഇരിങ്ങാലക്കുട : കരൂപടന്ന കാരുമാത്ര പതിയാശ്ശേരി കടലായി സ്വദേശി കാട്ടുപറമ്പിൽ വീട്ടിൽ റഷീദ് എന്നയാളുടെ മകളായ ഫസീല (23 ) ഭർത്താവിന്റെ നെടുങ്കാണത്തുകുന്നിലുള്ള വീട്ടിൽ വെച്ച് കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവായ കരൂപടന്ന കാരുമാത്ര നെടുങ്ങാണത്ത്കുന്ന് സ്വദേശി വലിയകത്ത് വീട്ടിൽ നൗഫൽ (30), നൗഫലിന്റെ മാതാവ് റംല (58) എന്നിവരെ അറസ്റ്റ് ചെയ്തു.

ഗർഭിണിയായ ഫസീലയെ ഭർത്താവ് വയറ്റിൽ ചവിട്ടയതിലും ഭർത്താവിന്റെ മാതാവ് ദേഹോപദ്രവം ഏൽപിച്ചതിലും ഫസീലക്കുണ്ടായ മാനസികവിഷമത്താലാണ് കെട്ടി തൂങ്ങി മരണപ്പെട്ടതെന്നുള്ള ഫസീലയുടെ വാപ്പ റഷീദിന്റെ പരാതിയിൽ ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷനിൽ ഫസീലയുടെ ഭർത്താവിനെയും ഭർതൃ മാതാവിനെയും പ്രതിയാക്കി കേസ് രജിസ്റ്റർ ചെയ്തിരുന്നു.

തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി B.കൃഷ്ണകുമാർ IPS ന്റെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി സുരേഷ്.കെ.ജി, ഇരിങ്ങാലക്കുട ഇൻസ്പെക്ടർ ഷാജൻ.എം.എസ്, എസ്.ഐ മാരായ ദിനേഷ് കുമാർ.പി.ആർ, സുമൽ, പ്രസാദ്, സൗമ്യ.ഇ.യു, ജി.എ.എസ്.ഐ മാരായ ഗോപകുമാർ, സീമ.എം.എസ്, ജി.എസ്.സി.പി.ഒ മാരായ ജീവൻ, ഉമേഷ്, ശരത്ത്.എൻ.സി, സി.പി.ഒ. മാരായ ഷാബു.എം.എം, അഖിൽ.എം.ആർ എന്നിവരാണ് കേസ് അന്വേഷിക്കുന്നത്.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page