ഇരിങ്ങാലക്കുട : ഓൾ കേരള നോട്ടറി അഡ്വക്കേറ്റ്സ് ഫോറം (AKNAF) പ്രഥമ തൃശ്ശൂർ ജില്ലാ സമ്മേളനം ഡിസംബർ 13 ന് കാക്കാതുരുത്തി സീഷോർ എക്കോ പാർക്കിൽ നടക്കുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. തൃശ്ശൂർ ജില്ലയിലെ 7 കോടതി സെൻ്ററുകളിലും യൂണിറ്റുകൾ ഉള്ളതും പ്രസ്തുത യൂണിറ്റുകളിൽ നിന്നും തെരഞ്ഞെടുത്ത പ്രതിനിധികളാണ് സമ്മേളനത്തിൽ പങ്കെടുക്കു ത്.
നോട്ടറി അഡ്വക്കേറ്റ്സിൻ്റെ ദൈനംദിന പ്രവർത്തികളിൽ അഭിമുഖീകരിക്കേണ്ടി വരുന്ന വിഷയങ്ങളും തങ്ങളുടെയും, സമൂഹത്തിൻ്റേയും ക്ഷേമവും പുരോഗതിയും തൊഴിൽ സംരക്ഷ ണവും ലക്ഷ്യമാക്കി പ്രവർത്തനമാരംഭിച്ച സംഘടനയ്ക്ക് നാളിതുവരെയുള്ള പ്രവർത്തനത്തിൽ നോട്ടറി പബ്ലിക്കിനെ ബാധിക്കുന്നതും താഴിൽ സംരക്ഷണവുമായ വിവിധങ്ങളായ വിഷയങ്ങളിൽ ഇടപ്പെടുവാനും സംഘടനയുടെ തനതായ വ്യക്തിത്വം ഉണ്ടാക്കിയെടുക്കുവാൻ സാധിച്ചിട്ടുമുണ്ട് എന്ന് നേതാക്കൾ പറഞ്ഞു.
കൂടുതൽ മെച്ചപ്പെട്ട സേവന സാധുതകൾക്കും, തങ്ങൾക്ക് അഭിമുഖീകരിക്കേണ്ടി വരുന്ന വിഷയങ്ങളിൽ യഥാസമയം ഇടപ്പെട്ട് പരിഹരിക്കുന്നതിന് സംഘടനക്ക് കരുത്തും കാര്യക്ഷമതയും അനിവാര്യമാണെന്നതിനാൽ ഈ ഒത്തുചേരലിലൂടെ നടക്കുന്ന തൃശ്ശൂർ ജില്ലയിലെ നോട്ടറി അഭിഭാഷകരുടെ സമ്മേളനം അവിസ്‌മരണീയമാക്കുവാൻ നല്ലവരായ മുഴുവൻ അഭിഭാഷക സുഹൃ ത്തുക്കളുടേയും സഹൃദയരുടേയും സഹായ സഹകരണങ്ങൾ ഉണ്ടാകണമെന്ന് സവിനയം അഭ്യർത്ഥിച്ചു.
സമ്മേളനംശനിയാഴ്ച രാവിലെ 10ന് കേരള സംസ്ഥാന ഉന്നത വിദ്യഭ്യാസ, സാമൂഹ്യനീതി മന്ത്രി ഡോ. ആർ. ബിന്ദു ഉദ്‌ഘാടനം നിർവഹിക്കും. ഉച്ചതിരിഞ്ഞുള്ള അക്കാഡമിക്ക് സെഷൻ 2 മണിക്ക് തൃശ്ശൂർ ജില്ല പ്രിൻസിപ്പിൾ ഡിസ്ട്രിക്റ്റ് & സെഷൻസ് ജഡ്‌ജ് പി.പി. സൈതലവി ഉദ്‌ഘാടനം ചെയ്യും.
ജില്ലയിലെ 25 വർഷം പൂർത്തീകരിച്ച സീനയർ നോട്ടറി അഭിഭാഷകരെ ആദരിക്കുന്ന ചടങ്ങോടുകൂടിയ ഈവനിങ്ങ് സെഷൻ പ്രഗൽഭ നോട്ടറി അഭിഭാഷകർ നയിക്കുന്ന ക്ലാസ്സുകൾക്ക് ശേഷം പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്ത് സമ്മേളനം 5 മണിയോടുകൂടി അവസാനിക്കും.
ഇരിങ്ങാലക്കുട പ്രസ് ക്ലബ്ബിൽ ചേർന്ന വാർത്താ സമ്മേളനത്തിൽ ഓൾ കേരള നോട്ടറി അഡ്വക്കേറ്റ്സ് ഫോറം സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ അബ്ദുൽ ഖാദർ കണ്ണേഴത്ത്, സ്വാഗതസംഘം പ്രസിഡന്റ് അഡ്വ അശോകൻ പി കെ, ജില്ലാ പ്രസിഡന്റ് അഡ്വ തോംസൺ മൈക്കിൾ, യൂണിറ്റ് ട്രഷറർ അഡ്വ സുമ ഉണ്ണികൃഷ്ണൻ, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം അഡ്വ കിരൺ പി എം എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

