വെള്ളാങ്ങല്ലൂർ : വെളുത്തേടത്ത് നായർ സർവിസ് സൊസൈറ്റി വെള്ളാങ്ങല്ലൂർ കരയോഗത്തിന്റെ വാർഷിക പൊതുയോഗം സംസ്ഥാന ട്രഷററും, VNVS തൃശ്ശൂർ ജില്ലാ ജന:സെക്രട്ടറിയുമായ നിഷ ജയേഷ് ഉദ്ഘാടനം നിർവഹിച്ചു. ഏപ്രിൽ 27 ന് കൊടുങ്ങല്ലൂർ ടൌൺ ഹാളിൽ നടക്കുന്ന വെളുത്തേടതത് നായർ വനിത സൊസൈറ്റിയുടെ ജില്ലാ കൺവെൻഷൻ വിജയിപ്പിക്കുവാൻ എല്ലാവരുടെയും സഹകരണം അവർ ആവശ്യപ്പെട്ടു. മയക്കുമരുന്നിന്റെ അതിപ്രസരണത്തിൽ നിന്നും കുഞ്ഞുമക്കളെ നാം മുൻകൈയെടുത്ത് രക്ഷപ്പെടുത്തണമെന്ന് ഉദ്‌ഘാടക ആവശ്യപ്പെട്ടു.
സംസ്ഥാന പ്രസിഡന്റും, കരയോഗം വൈസ് പ്രസിഡന്റുമായ രാജപ്പൻ നായർ അദ്ധ്യക്ഷത വഹിച്ചു. തൃശ്ശൂർ ജില്ലാ ജന:സെക്രട്ടറി സുബീഷ് സുകുമാരൻ മുഖ്യാതിഥിയായി പങ്കെടുത്തു. കരയോഗത്തിന്റെ പ്രവർത്തനങ്ങളിൽ അദ്ദേഹം ഏറെ സന്തുഷ്ടിയും, സംതൃപ്തിയും അറിയിച്ചു. സംസ്ഥാന സെക്രട്ടറിയും, കരയോഗം സെക്രട്ടറിയുമായ രാജ്മോഹൻ സംഘടനയുടെ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു.
കരയോഗം പ്രസിഡന്റ് സനിതാ വിജയൻ ട്രഷററുടെ അഭാവത്തിൽ സംസ്ഥാന ജന:സെക്രട്ടറി സുരേഷ് പഴപ്പള്ളത്ത് ഓഡിറ്റ് ചെയ്ത കരയോഗത്തിന്റെ വാർഷിക വരവ് ചിലവ് കണക്കുകൾ അവതരിപ്പിച്ചു. റിപ്പോർട്ടും, വരവ്-ചിലവ് കണക്കുകളും യോഗം പാസ്സാക്കി.
പുതിയ ഭാരവാഹികളായി സനിതവിജയൻ പ്രസിഡന്റ്, രാജപ്പൻ നായർ വൈസ് പ്രസിഡന്റ്, രാജ്മോഹനൻ ജനറൽ സെക്രട്ടറി, സിനിമുരുകൻ സെക്രട്ടറിയായി യോഗം വീണ്ടും തിരഞ്ഞെടുത്തു. കരയോഗം ജോയിന്റ് സെക്രട്ടറി സിനിമുരുകൻ നന്ദി രേഖപ്പെടുത്തി.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive