അവിട്ടത്തൂർ : ആൾ കേരള ഫോട്ടോഗ്രാഫഴ്സ് അസ്സോസിയേഷൻ ഇരിങ്ങാലക്കുട ടൗൺ യൂണിറ്റും അവിട്ടത്തൂർ ഹോളി ഫാമിലി സ്കൂളും സംയുക്തമായി പരിസ്ഥിതിദിനാഘോഷവും ഫോട്ടോ പ്രദർശനവും പരിസ്ഥിതി പഠന ക്ലാസ്സും സംഘടിപ്പിച്ചു. വാർഡ് മെമ്പർ ലീന ഉണ്ണികൃഷ്ണൻ ചടങ്ങ് ഉദ്‌ഘാടനം നിർവഹിച്ചു എ.കെ.പി.എ ഇരിങ്ങാലക്കുട ടൗൺ യൂണിറ്റ് പ്രസിഡന്റ് സജു കെ.വി ഫോട്ടോപ്രദർശനം ഉദ്‌ഘാടനവും വൈൽഡ് ഫോട്ടോഗ്രാഫർ നിഖിൽ കൃഷ്ണ പരിസ്ഥിതി ക്ലാസ്സും നയിച്ചു.
സ്കൂൾ ഹെഡ് മിസ്ട്രെസ് സിസ്റ്റർ ജെസീന സ്വാഗതം പറഞ്ഞ ചടങ്ങിൽ ആൾ കേരള ഫോട്ടോഗ്രാഫഴ്സ് അസ്സോസിയേഷൻ ജില്ലാ കമ്മിറ്റി അംഗവും സ്കൂൾ പി.ടി.എ പ്രസിഡന്റും ആയ പ്രസാദ് കളോഴ്സ് അദ്ധ്യക്ഷത വഹിച്ചു. സാന്റോ വിസ്മയ, സജിത്ത് പി ജി ,ജോയ് എൻ ജെ, വേണു വെള്ളാങ്കല്ലൂർ, രാധാകൃഷ്ണൻ ദൃശ്യ. ബെൻസി ടീച്ചർ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

