വെള്ളാങ്കല്ലൂർ : ആൽഫ പാലിയേറ്റീവ് കെയർ വെള്ളാങ്കല്ലൂർ ലിങ്ക് സെന്ററിന്റെ ഫിസിയോ അംഗങ്ങളുടെ കൂട്ടായ്മയായ പുലരി ക്ലബ്ബിൻറെ ഏഴാമത് വാർഷികം വെള്ളാങ്കല്ലൂർ ലിങ്ക് സെൻററിൽ നടന്നു. ബീവാത്തുമ്മ കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്തു. പ്രസിഡൻ്റ് എ.ബി.സക്കീർ ഹുസൈൻ അധ്യക്ഷത വഹിച്ചു. ആക്റ്റിംഗ് പ്രസിഡൻ്റ് ഷഫീർ കാരുമാത്ര ആമുഖ പ്രഭാഷണം നടത്തി.
പുലരി ക്ലബ്ബിൻറെ ആദ്യത്തെ കോഡിനേറ്റർ സൂസി ഡേവിസ്, സോഷ്യൽ മീഡിയ താരം അൽന താജ്, കലാകാരി ശ്യാമ.പി.ആർ എന്നിവരെ ആദരിച്ചു. തുടർന്ന് ഫിസിയോ അംഗങ്ങളുടെ ഗെയിംസും, കലാപരിപാടികളും നടന്നു. അനൂപ് അശോകൻ, അൻവർ എം എ , ഹസീന. പി.എസ് എന്നിവർ കലാപരിപാടികൾ അവതരപ്പിച്ചു. എൻ.എം. ഹുസൈൻ, സി.കെ. മുഹമ്മദ്, രഹന ഷാജഹാൻ സംസാരിച്ചു. മെഹർബാൻ ഷിഹാബ് സ്വാഗതവും, ലയ.കെ.എസ് നന്ദിയും പറഞ്ഞു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

