ആനന്ദ് ഫിലിംസ് സ്ഥാപകൻ ജോൺസൺ (69) നിര്യാതനായി

മുരിയാട് : നെരേപറമ്പിൽ ലോനപ്പൻ മകൻ ജോൺസൺ 69 നിര്യാതനായി. ആനന്ദ് ഫിലിംസ് സ്ഥാപകനാണ്. കോൺഗ്രസ്സ് പ്രവർത്തകനും ദീർഘകാലം മുരിയാട് ഗ്രാമപഞ്ചായത്ത് അംഗം മുരിയാട് സഹകരണ ബാങ്ക് അംഗം എന്നീ നിലകളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

കൂടാതെ എൽ.ഈ.ഡി വാൾ ചെയ്യുന്ന സംരഭകൻ കൂടിയായിരുന്നു. ഇരിങ്ങാലക്കുടയിലെയും സമീപപ്രദേശങ്ങളിലെയും രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക പരിപാടികളിൽ ഇദ്ദേഹത്തിന്റെയും സ്ഥാപനത്തിന്റെയും സ്ഥിര സാനിധ്യം ഉണ്ടായിരുന്നു.

സംസ്കാരം ജനുവരി 12 തിങ്കളാഴ്ച ഉച്ചതിരിഞ്ഞ് 4.30 ന് മുരിയാട് സെൻറ് ജോസഫ് ദേവാലയ സെമിത്തേരിയിൽ. ഭാര്യ ലിസ്സി. മകൻ ലിജോ. മരുമകൻ ഗ്ലീന. സഹോദരങ്ങൾ മേരി, ഫാ പോൾ നെരെപറമ്പിൽ CMI , ജോർജ് , ജോസഫ്.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page