കൂടൽമാണിക്യത്തിൽ അനുഷ്ഠാനമായ അംഗുലിയാങ്കം കൂത്ത് ആരംഭിച്ചു

ഇരിങ്ങാലക്കുട : കൂടൽമാണിക്യം ക്ഷേത്രം കൂത്തമ്പലത്തിൽ അനുഷ്ഠാനമായ ആംഗുലിയാങ്കം കൂത്ത് ആരംഭിച്ചു. ആശ്ചര്യചൂഡാമണിയിലെ ആറാമകം ആണ് അംഗലിയാങ്കം. 12 ദിവസം നീണ്ടു നിൽക്കുന്ന ഈ വഴിപാട് കൂത്ത് സുന്ദരകാണ്ഡത്തിലെ ഹനൂമാൻ സീതാന്വേഷണത്തിന് പുറപ്പെട്ട് കാര്യസാദ്ധ്യം സിദ്ധിച്ച് ശ്രീരാമൻ കൊടുത്ത മോതിരം സീതയുടെ കൈയ്യിൽ കൊടുക്കുന്ന താണ് പ്രധാന ഇതിവൃത്തം.



രാമായണത്തിന് വളരേ പ്രാധാന്യമുള്ള ഈ കൂടൽമാണിക്യം ക്ഷേത്രത്തിൽ വാക്കിലും അഭിനയത്തിലും രാമായണം വിസ്തരിച്ച് വർഷാ വർഷം നിർവഹിക്കാറുണ്ട്. ചില പ്രത്യേകനൃത്തങ്ങളും ലങ്കാ വർണ്ണനയുമാണ് ഈ ദിവസത്തെ പ്രത്യേകത. പുറപ്പാട് കഴിഞ്ഞു ദേവദർശനവും നടത്തി.



ഡോ. അമ്മന്നൂർ രജനീഷ് ചാക്യാർ ഹനുമാനായി രംഗത്ത് വന്നു. കലാമണ്ഡലം കെ പി നാരായണൻ നമ്പ്യാർ മിഴാവിലും, ഡോ അപർണ നങ്ങ്യാർ താളത്തിലും പങ്കെടുത്തു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
subscribe YouTube channel
https://www.youtube.com/@irinjalakudanews
പ്രാദേശിക വാർത്തകൾക്ക് www.irinjalakudaLIVE.com

You cannot copy content of this page