പ്രഥമ യുവകലാസാഹിതി – കെ.ഓ. വിൻസെന്റ് മാസ്റ്റർ ചിത്രകലാ സമ്മാനം ആർട്ടിസ്റ്റ് മോഹൻദാസിന് – അദ്ദേഹത്തിന്റെ കാർട്ടൂൺ കഥാപാത്രങ്ങളുടെ പ്രച്ഛന്നവേഷമത്സരം ഫെബ്രുവരി 28 ന്

ഇരിങ്ങാലക്കുട : കപീഷ്, മായാവി തുടങ്ങി കുട്ടികളെ കഥകളുടെ മായികലോകത്തേക്ക് കൈപിടിച്ചുകൊണ്ടുപോയ, ചിത്രകലാലോകത്ത് സുവർണ്ണജൂബിലി നിറവിലുള്ള ആർട്ടിസ്റ്റ് മോഹൻദാസിന് പ്രഥമ യുവകലാസാഹിതി – കെ ഓ വിൻസെന്റ് മാസ്റ്റർ ചിത്രകലാ സമ്മാനം. ഫെബ്രുവരി 28 ന് വൈകിട്ട് 5 മണിക്ക് ഇരിങ്ങാലക്കുട ടൗൺഹാളിൽ വച്ച് പുരസ്‌കാരം സമ്മാനിക്കും.

12 വയസ്സിന് താഴെയുള്ള കുട്ടികൾക്കായി മോഹൻദാസ് സൃഷ്ട‌ിച്ച കപീഷ്, മായാവി, ലുട്ടാപ്പി, കുട്ടൂസൻ, ഡാകിനി, മാജിക് മാലു എന്നിവയുടെ പ്രച്ഛന്നവേഷമത്സരം അപ്പോൾ നടക്കും. ഫെബ്രുവരി 25 ന് 5 pm ന് മുമ്പ് 9744832277 എന്ന നംബറിൽ വിളിച്ച് റജിസ്റ്റർ ചെയ്യുന്നവർക്കായിരിക്കും പങ്കെടുക്കാനാകുക.

പങ്കെടുക്കുന്ന എല്ലാവർക്കും സമ്മാനം നൽകും. ആർട്ടിസ്റ്റ് മോഹൻദാസ് തെരഞ്ഞെടുക്കുന്ന മൂന്ന് വേഷങ്ങൾക്ക് പ്രത്യേക സമ്മാനവും നൽകും.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page