പരിമിതികളിലും നേട്ടം കൊയ്ത് ആതിര – ദേശീയ പാരാ അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ ഡിസ്കസ് ത്രോയിൽ പങ്കെടുക്കുവാൻ സെലക്ഷൻ

ഇരിങ്ങാലക്കുട : തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ നടന്ന പതിനഞ്ചാമത് കേരള സ്റ്റേറ്റ് പാരാ അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ ഭിന്നശേഷി വിഭാഗത്തിന്റെ മത്സരത്തിൽ പാർഷലി ബ്ലൈൻഡ് കാറ്റഗറിയിൽ ഡിസ്കസ് ത്രോയിൽ ഒന്നാം സ്ഥാനം, 100 മീറ്റർ ഓട്ടത്തിൽ രണ്ടാം സ്ഥാനം, ഷോട്ട്പുട്ടിൽ മൂന്നാം സ്ഥാനം നേടി ഇരിങ്ങാലക്കുട സ്വദേശി ആതിര എം എസ് പരിമിതികളിലും കഴിവ് തെളിയിച്ചു.

മാർച്ച് 17 മുതൽ 21 വരെ ഒറീസയിലെ ഭൂവിനേശ്വറിൽ നടക്കുന്ന ദേശീയതലത്തിലുള്ള മത്സരത്തിൽ ഡിസ്കസ് ത്രോയിൽ പങ്കെടുക്കുവാൻ ആതിരക്ക് സെലക്ഷൻ ലഭിച്ചിട്ടുണ്ട്.

ചാലക്കുടിയിലെ ശാന്തി ഭവൻ സോഷ്യൽ സെന്റർ ഫോർ ഫിസിക്കലി ചലഞ്ച്ഡ് വുമൺ സ്ഥാപനത്തിൽ കമ്പ്യൂട്ടർ ആൻഡ് ഫാഷൻ ഡിസൈനിങ് കോഴ്സിന് പഠിക്കുകയാണ് ആതിര. ഇരിങ്ങാലക്കുട എസ് എൻ നഗർ കക്കാട്ട് ക്ഷേത്രത്തിന് സമീപം മുതിരപ്പറമ്പിൽ സുബ്രന്റെയും മിനിയുടെയും മകളാണ് ആതിര.

Athira achieves success despite limitations – selected to participate in discus throw at the National Para Athletics Championship

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page