വടക്കുന്നാഥൻ ക്ഷേത്രം കൂടിയാട്ടം മഹോത്സവത്തിന്റെ ഭാഗമായി ഗുരു അമ്മന്നൂർ കുട്ടൻ ചാക്യാരും സംഘവും ബാലിവധം കൂടിയാട്ടം സമ്പൂർണാവതരണം ഒക്ടോബർ 13-17 വരെ, ഇന്ന് സുഗ്രീവന്റെ പുറപ്പാട്

ഇരിങ്ങാലക്കുട : വടക്കുന്നാഥൻ ക്ഷേത്രം കൂടിയാട്ടം മഹോത്സവത്തിന്റെ ഭാഗമായി ഗുരു അമ്മന്നൂർ കുട്ടൻ ചാക്യാരും സംഘവും ബാലിവധം കൂടിയാട്ടം സമ്പൂർണാവതരണം ഒക്ടോബർ 13- 17 വരെ അവതരിപ്പിക്കുന്നു. ദിവസവും വൈകിട്ട് 6.30 മുതൽ വടക്കുന്നാഥൻ ക്ഷേത്ര കൂത്തമ്പലത്തിലാണ് അവതരണങ്ങൾ.

ആദ്യ രണ്ടു ദിവസങ്ങളിൽ ശ്രീരാമന്റെ പുറപ്പാട് , നിർവഹണം എന്നിവ അവതരിപ്പിച്ചു . ശ്രീരാമനായി അമ്മന്നൂർ മാധവ് ചാക്യാർ രംഗത്തെത്തി. ഇന്ന് സുഗ്രീവന്റെ പുറപ്പാട് നടക്കും . സുഗ്രീവനായി മാർഗി സജീവ് നാരായണ ചാക്യാർ രംഗത്തെത്തും .

കലാമണ്ഡലം നാരായണൻ നമ്പ്യാർ , നേപഥ്യ ജിനേഷ് നമ്പ്യാർ , എടനാട് രാമചന്ദ്രൻ നമ്പ്യാർ , ചാത്തക്കുടം രമേശൻ നമ്പ്യാർ എന്നിവർ മിഴാവിൽ അകമ്പടിയേകും . താളം ഡോ. അപർണ നങ്ങ്യാർ, ഇന്ദിര നങ്ങ്യാർ, ചുട്ടി കലാമണ്ഡലം സതീശൻ, നാരായണൻ പുരാലിപ്പുറം.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com

You cannot copy content of this page